നവകേരള സർവെ തുടരാം; ഹെെക്കോടതി വിധിക്ക് സ്റ്റേ

Share our post

ന്യൂഡൽ​ഹി: നവകേരള സർവെ റദ്ദാക്കിയ ഹെെക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു . സർക്കാർ സർവെ നടത്തുന്നതിൽ ഒരു തെറ്റുമില്ല. കോടികൾ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുന്നതിൽ എന്താണ് കുഴപ്പമെന്നും സുപ്രീംകോടതി ഹർജിക്കാരോട് ചോദിച്ചു.  ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി സർവേയിൽ പങ്കാളിയായെന്ന പരാതിയിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!