ഡി എ സന്ദേശ വിവാദം’; ഇനി സന്ദേശം അയക്കരുതെന്ന് കേരള ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി

Share our post

തിരുവനന്തപുരം: ഡാറ്റ സന്ദേശ വിവാദത്തില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുഖ്യമ ന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്ന് കോടതി പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്ന് കോടതി ചോദിച്ചു. ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു.

സന്ദേശങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കരുത്. സ്വകാര്യതയിലേക്ക് കടന്നുകയറരുത്. വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്നും പറഞ്ഞ ഹൈക്കോടതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമാനസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!