പേരാവൂർ പഞ്ചായത്ത് വികസന സെമിനാർ

Share our post

പേരാവൂർ: ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വാർഷിക പദ്ധതിയുടെ കരട് അവതരണം പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് നിർവഹിച്ചു. മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി ചെയർമാൻ എം.സി.കുട്ടിച്ചനെ ആദരിച്ചു. മുൻ സി.ഡി.എസ് അംഗങ്ങൾക്ക് യാത്രയയപ്പ് നല്കി.

ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എ.ഷാജു,പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ഷീബ ഗോപിനാഥ്, റാണി ടോമി, ജൂബിലി ചാക്കോ, ബേബി സോജ, കെ.സ്മിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.രഗിലാഷ്, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസ്,അസി.സെക്രട്ടറി പി.പി.സിനി എന്നിവർ സംസാരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!