പിറന്നാളാഘോഷത്തിന്റെ മറവിൽ ഒത്തുകൂടൽ; വൻകവർച്ചയ്ക്ക് പദ്ധതി, 34 പേർ അറസ്റ്റിൽ
ചേർപ്പ്: പിറന്നാൾ ആഘോഷത്തിന്റെപേരിൽ ഒത്തുകൂടി വൻ കവർച്ചയ്ക്ക് പദ്ധതിയിട്ട അന്തർജില്ലാ കവർച്ചാസംഘത്തെ പോലീസ് വീടുവളഞ്ഞ് പിടികൂടി. കൊലക്കേസ് പ്രതികൾ ഉൾപ്പെടെ 34 പേരാണ് അറസ്റ്റിലായത്. നൂറോളം വരുന്ന പോലീസ് ആയുധങ്ങളുമായി വീടു വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. 20 പേർ 52 ക്രമിനൽക്കേസുകളിലെ പ്രതികളാണ്. വാൾ, ഇരുമ്പുകമ്പി, ഇരുമ്പുപൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളകുപൊടി എന്നിവയും നാലു കാറുകൾ, 14 ബൈക്കുകൾ, 33 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
കരുവന്നൂർ പനംകുളത്തുനിന്നാണ് ചൊവ്വാഴ്ച വൈകീട്ട് ഇവർ അറസ്റ്റിലായത്. സംഘടിത ക്രൈം സിൻഡിക്കേറ്റ് ആണിവരെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നുള്ള കുറ്റവാളികൾ പിറന്നാൾ ആഘോഷത്തിനെന്നപേരിൽ ഒത്തുകൂടിയതാണെന്നാണ് അറിയുന്നത്. ഒരു ദിവസത്തേക്ക് 5,000 രൂപ നൽകിയാണ് വാടകവീട് എടുത്തത്.
അറസ്റ്റിലായവർ
ആനന്ദപുരം ഞാറ്റുവെട്ടി അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ മാർട്ടിൻ (28), കല്ലേറ്റുംകര വടക്കേത്തലയ്ക്കൽ ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് എഡ്വിൻ (26), നടത്തറ ചിറ്റിലപ്പിള്ളി ഉണ്ണി(34), മുരിയാട് വെളിയത്ത് അയ്യപ്പദാസ് (34), ആനന്ദപുരം മാണ്ടമന അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ രൺദീപ് (30), വെള്ളാങ്ങല്ലൂർ വാളവര ഹിതിൻ (25), ആനന്ദപുരം പഴയാറ്റിൽ ഹെന്റി (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി അദിത്ത് (28), ആനന്ദപുരം നെല്ലിശ്ശേരി വീട്ടിൽ റിന്റോ (29), ചൂരപ്പട്ടി ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി അശ്വിൻ (26), മുരിയാട് വെള്ളപ്പാടി സൂരജ്(33), പൊറത്തിശ്ശേരി കണ്ണകുളം സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി സനൂപ് (36), ഇരിങ്ങാലക്കുട സോൾവെന്റ് കൂടക്കര ധനീഷ് (29), ആനന്ദപുരം ഞാറ്റുവെട്ടി ബിബിൻ(26), ആനന്ദപുരം നെല്ലിപ്പറമ്പിൽ സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ നിഖിൽ (30), വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര ആൻസൺ (33), ആനന്ദപുരം വടക്കേക്കര വീട്ടിൽ ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ ഷാരോൺ ദാസ് (29), ആനന്ദപുരം ഞാറ്റുവെട്ടി വീട്ടിൽ പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ ഷാരോൺ (27), ആനന്ദപുരം വാഴേക്കാടൻ സുനിൽകുമാർ (48), ആനന്ദപുരം വാഴേക്കാടൻ വീട്ടിൽ വിജിത്ത് വിജയൻ (33).
