സ്വർണമാല മോഷ്ടിച്ച് വിഴുങ്ങി; ‘തൊണ്ടിമുതൽ’ എക്സ്‌റേയിൽ കണ്ടു, യുവതി പിടിയിൽ

Share our post

മലപ്പുറം: കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. നിലമ്പൂർ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്. ഫഹദ് ഫാസിൽ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമാ കഥക്ക് സമാനമായ മോഷണമാണ് നടന്നത്. ഫെബ്രുവരി പത്തിനായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കൾ കണ്ടിരുന്നു. പിന്നാലെയാണ് മാല കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. പൊലീസ് സമീനയെ കസ്റ്റഡിയിലെടുത്ത് എക്സ്‌റേ എടുത്തപ്പോഴാണ് മാല വിഴുങ്ങിയതായി കണ്ടെത്തിയത്. സമീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!