കുളിപ്പിക്കുന്നതിനിടെ ആന ആക്രമിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

Share our post

തിരുവനന്തപുരം കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ കുളിപ്പിക്കുന്നതിനിടെ ആന ആക്രമിച്ച പാപ്പാന്‍ മരിച്ചു.  ആനയെ ഒന്നാം പാപ്പാനായ ബാലരാമപുരം സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് സംഭവം. നെയ്യാർ റിസർവോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തിയത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാർ ബഹളം വച്ചെങ്കിലും ആന പിന്മാറിയില്ല. ഒടുവിൽ കൂടുതൽ പാപ്പാന്മാർ എത്തി ആനയെ മാറ്റിയതിനു ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നത്. നാല് ആനകളെ ഒന്നിച്ചാണ് കുളിപ്പിക്കാന്‍ കൊണ്ടുവന്നത്. ഇതില്‍ ഒരു ആനയാണ് പാപ്പാനെ ആക്രമിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!