മുന്‍ എം.എല്‍.എ എം. മുരളി അന്തരിച്ചു

Share our post

ആലപ്പുഴ: മാവേലിക്കര മുന്‍ എം.എല്‍.എ.യും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കര ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. 1969-ല്‍ കെ.എസ്.യു. അംഗമായി പൊതുപ്രവര്‍ത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1987-ല്‍ ഡല്‍ഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍, എം.ജി. സര്‍വകലാശാലയിലെ ആദ്യ സെനറ്റ് അംഗം കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആര്‍.ടി.സി., കേരള യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയില്‍ നേതൃസ്ഥാനത്തുണ്ടായിരുന്നു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ മാവേലിക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ദേവസ്വംബോര്‍ഡ് കോളേജില്‍ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!