കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’: സി.ജെ.റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചു? ഡയറിക്കുറിപ്പ് കുടുംബത്തിന്

Share our post

ബെംഗളൂരു∙ ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ട്.

കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!