ഷാരോൺ ബ്യൂട്ടി കെയറിന്റെ നവീകരിച്ച സ്ഥാപനം പ്രവർത്തനം തുടങ്ങി
പേരാവൂർ: മാവേലി സ്റ്റോറിന് എതിർവശം പ്രവർത്തിക്കുന്ന ഷാരോൺ ബ്യൂട്ടി കെയർ ആൻഡ് ലെഡീസ് ടൈലറിങ്ങിന്റെ നവീകരിച്ച സ്ഥാപനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. യുഎംസി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, എഫ്കെബി ജില്ലാ പ്രസിഡന്റ് മുംതാസ് മുസമ്മിൽ, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ജോഷി മാത്യു എന്നിവർ സംസാരിച്ചു.
