കേരളത്തിലെ വീടുകളിലെ സ്വര്‍ണം, വിലയേക്കാള്‍ ആശങ്ക ഇക്കാര്യത്തില്‍
മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശത്ത് താമസിക്കുന്നതിനാല്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാകുക. ഇത്തരം സ്ഥലങ്ങളിലെ സുരക്ഷ ഒരു വലിയ വെല്ലുവിളി തന്നെയാണ്. പൊലീസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കുക, സുരക്ഷാ ക്യാമറകള്‍ (സിസിടിവി) സ്ഥാപിക്കുക തുടങ്ങിവയാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചെയ്യാന്‍ കഴിയുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിടിയിലായ അന്യസംസ്ഥാന മോഷണസംഘത്തെ ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ എന്തുകൊണ്ട് കേരളം എന്ന പൊലീസിന്റെ ചോദ്യത്തോട് ഇവിടെയുള്ളവര്‍ ധാരാളം സ്വര്‍ണം ഉപയോഗിക്കുന്നവരാണെന്ന മൊഴിയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. അന്നത്തെ വിലയേക്കാള്‍ ഇരട്ടിയോളമാണ് ഇന്ന് സ്വര്‍ണത്തിന്റെ വിലയെന്നതും ശ്രദ്ധേയമാണ്.
