നടൻ കമൽ റോയ് അന്തരിച്ചു
ചെന്നൈ: നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നത് കമൽ ആണ്. വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നടി വിനയ പ്രസാദ് വേഷമിട്ട ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയവേഷത്തിൽ എത്തിയിരുന്നു.പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.
