കേളകം പഞ്ചായത്തിലെ താത്‌കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധം

Share our post

കേളകം: പഞ്ചായത്തിൽ ടൗൺ ശുചീകരണജോലി ചെയ്തിരുന്ന നാലു തൊഴിലാളികളേയും പഞ്ചായത്ത് ജീപ്പ് ഡ്രൈവറേയും പിരിച്ചുവിട്ട ഭരണ സമിതി തീരുമാനത്തിനെതിരേ സിപിഎം കേളകം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് ഭരണ സമിതി നയപരമായ തീരുമാനങ്ങളെടുക്കേണ്ട ആദ്യ യോഗത്തിൽ രാഷ്ട്രീയ വൈര നിരാതന ബുദ്ധിയോടെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുവാനാണ് തീരുമാനമെടുത്തതെന്ന് സിപിഎം ആരോപിച്ചു. സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി സി.ടി.അനീഷ് മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു. കെ.സി.ജോർജ്, കെ.പി. ഷാജി, തങ്കമ്മ സ്കറിയ, എ.എ.സണ്ണി, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!