അബുദാബി-കണ്ണൂർ ഇൻഡിഗോ വിമാനം വൈകുന്നു: മൂന്ന് മണിക്കൂറിലധികം വൈകി പുറപ്പെടും, യാത്രക്കാർ ദുരിതത്തിൽ

Share our post

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ എ-യിൽനിന്ന് ഇന്ന് (ശനി) ഉച്ചയ്ക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം (6E 1434) അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാർമൂലം കണ്ണൂരിൽനിന്നുള്ള വിമാനം അബുദാബിയിലേക്ക് തിരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഉച്ചയ്ക്ക് 1.20-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുതുക്കിയ സമയപ്രകാരം വൈകീട്ട് 5.10-ഓടെ പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 3 മണിക്കൂർ 50 മിനിറ്റോളം വൈകും. കണ്ണൂരിൽ രാത്രി 10.10-നാണ് എത്തുക. വിമാനം വൈകുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരറിയിപ്പും ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ …


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!