ഓസ്കാർ അവാർഡ്: മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ഇടം പിടിച്ച് കാന്താരയും തൻവി ദ ലെജൻഡും

Share our post

മുംബൈ: മികച്ച ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് അർഹത നേടി രണ്ട് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി ദി ഗ്രേറ്റ്’ എന്നീ ചിത്രങ്ങൾ അക്കാദമി പുറത്തുവിട്ട 201 സിനിമ പട്ടികയില്‍ ഇടം നേടി.

അക്കാദമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പാലിച്ച് നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും ഇരു ചിത്രങ്ങളും പൂർത്തിയാക്കി.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോംബൗണ്ട് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 22 നാണ് ഓസ്‌കാറിനായുള്ള അന്തിമ പട്ടിക പുറത്തുവിടുക. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!