പഞ്ചസാര അധികം കഴിക്കുന്നുണ്ടോ? പ്രമേഹം മാത്രമല്ല, ഈ 9 രോഗങ്ങൾക്കും സാധ്യത; ഡോക്ടറുടെ മുന്നറിയിപ്പ്

Share our post

മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവരാണ് പലരും. അത്രത്തോളമാണ് പഞ്ചസാര ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം. രാവിലെ തുടങ്ങുന്ന ചായകുടിയിൽ തന്നെ പഞ്ചസാരയുടെ ഉപയോഗം ആരംഭിക്കുന്നു. പ്രമേഹം വരുന്നതുവരെ പലരും ഇത് ശ്രദ്ധിക്കുന്നുമില്ല. എന്നാൽ, അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിന് മാത്രമല്ല കാരണമാകുക എന്ന് പറയുകയാണ് ഡോ. രാധിക വിജയരാഘവൻ. തുടർച്ചയായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ശരീരത്തിൽ അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ, മെറ്റബോളിക് സ്ട്രെസ് എന്നിവയ്ക്കും കാരണമാകും. പഞ്ചസാര പൂർണ്ണമായും ഉപേക്ഷിക്കുകയോ ശ്രദ്ധയോടെ കഴിക്കുകയോ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രമേഹം

  • പ്രമേഹത്തിന്റെ ഏക കാരണമായി പഞ്ചസാരയെ പറയാനാകില്ലെങ്കിലും ഇത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. മധുരപാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നതും അപകടസാധ്യത ഉയർത്തുന്നു.
  • ഉയർന്ന പഞ്ചസാരയുടെ ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും.
  • നിയന്ത്രിക്കാത്ത പ്രമേഹം കണ്ണുകൾ, വൃക്കകൾ, ഹൃദയം എന്നിവയെ ബാധിക്കുമെന്ന് National Institute of Diabetes and Digestive and Kidney Diseases-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കാൻസർ സാധ്യത

  • പഞ്ചസാര നേരിട്ട് കാൻസറിന് കാരണമാകണമെന്നില്ല. എന്നാൽ, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം അമിതവണ്ണത്തിനും വിട്ടുമാറാത്ത വീക്കത്തിനും കാരണമാകും. ഇത് കാൻസറിന്ന്റെ അപകടഘടകങ്ങളാണെന്ന് ഡോക്ടർ പറയുന്നു.
  • ഉയർന്ന പഞ്ചസാരയുടെ ഉപയോഗം 60-95% കാൻസർ സാധ്യത വർധിപ്പിക്കുന്നതായി Annual Review of Nutrition-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
  • അമിതമായി മധുരമടങ്ങിയ പാനീയങ്ങൾ മെറ്റബോളിക് സ്ട്രെസ്സിനും കാരണമാകുന്നു.

ഹൃദ്രോഗം

  • അമിതമായ പഞ്ചസാരയുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) വർധിപ്പിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾനല്ല കൊളസ്ട്രോൾ) കുറയ്ക്കുകയും ചെയ്യുന്നു.
  • ദിവസേന മധുരപാനീയങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് Journal of the American Heart Association-ന്റെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു.
  • പ്രമേഹം ഇല്ലാത്തവരെപ്പോലും മോശം ഭക്ഷണക്രമം ബാധിച്ചേക്കും. പിന്നീട് ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമായേക്കാം.

ഫാറ്റി ലിവർ

  • അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുന്നത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമായേക്കും. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു.
  • മധുരപാനീയങ്ങൾ ശീലമാക്കുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു.

അമിതവണ്ണം

  • മധുരമുള്ള ഭക്ഷണങ്ങളിൽ ധാരാളം കലോറി അടങ്ങിയിരിക്കാം. കൂടാതെ, അമിതമായി കഴിക്കാനും സാധ്യതയുണ്ട്.
  • അമിതമായ പഞ്ചസാര ഉപയോഗിക്കുന്നത് ഇൻസുലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇത് ശരീരഭാരം നിയന്തിക്കുന്നതിനെ ബാധിക്കുന്നു.

മാനസികാരോഗ്യം

  • അമിതമായ പഞ്ചസാരയുടെ ഉപയോഗം വിഷാദത്തിന് കാരണമായേക്കുമെന്ന് ഡോക്ടർ പറയുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഉയർച്ചയും താഴ്ചയും ന്യൂറോട്രാൻസ്മിറ്ററുകളെ ബാധിക്കുകയും തലച്ചോറിൽ വീക്കത്തിന് കാരണമാകുകയും ചെയ്യും.
  • കൂടുതൽ പഞ്ചസാര കഴിക്കുന്ന സ്ത്രീകളിൽ വിഷാദരോഗത്തിനുള്ള അപകടസാധ്യത കൂടുതലാണെന്ന് American Journal of Clinical Nutrition കണ്ടെത്തിയിരുന്നു.

മസിത്ഷ്കാരോഗ്യം

  • അമിതമായ പഞ്ചസാര ഇൻസുലിൻ പ്രതിരോധത്തിനും തലച്ചോറിലെ വീക്കത്തിനും കാരണമായേക്കും.
  • ഇത് വീക്കത്തിനും കാരണമാകുകയും അത് ഓർമശക്തിയെ ബാധിക്കുകയും ചെയ്യുന്നു.
  • കാലക്രമേണ ഡിമെൻഷ്യയുടെ അപകടസാധ്യതയും വർധിപ്പിക്കുന്നു.

വൃക്കരോഗം

  • ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് വർധിപ്പിക്കുന്നു. ഇത് വൃക്കകളേയും ബാധിച്ചേക്കാം.
  • പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരിൽ വിഷയം ഗുരുതരമായേക്കാം.

ദന്താരോഗ്യവും ചർമത്തിലെ പ്രശ്നങ്ങളും

  • അമിതമായി പഞ്ചസാര കഴിക്കുന്നത് വീക്കം, മുഖക്കുരു, അകാല വാർധക്യം എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
  • ദോഷകരമായ ഓറൽ ബാക്ടീരിയകളെ വളർത്തുന്നതിനും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമായേക്കാം. ഇത് കാവിറ്റികൾക്കും മോണരോകാവിറ്റികളുടെയും മോണരോഗത്തിന്റെയും അപകടസാധ്യത വർധിപ്പിക്കുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!