ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ കണ്ണൂർ, വയനാട് ജില്ലാ കാര്യാലയങ്ങളിൽ അക്കൗണ്ട്സ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു

Share our post

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ കണ്ണൂർ, വയനാട് ജില്ലാ കാര്യാലയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. ബികോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ടുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ജനുവരി ഏഴിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം.ഫോൺ: 0471 2724600.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!