രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അതിജീവിതയ്ക്കുനേരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി

Share our post

തിരൂർ : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസിൽ അതിജീവിതയ്ക്കു നേരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തില്‍ എഐസിസി ഓഫീസിലോ കെ പി സി സി ഓഫീസിലോ ഡിസിസി ഓഫീസിലോ കെ സുധാകരൻ്റെ കസ്റ്റഡിയിലോ ഉണ്ടാവാൻ ഇടയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി. രാഹുൽ മാങ്കൂട്ടത്തിൽ എത്രയും പെട്ടെന്ന് കീഴടങ്ങി നിയമത്തിന് വിധേയനാകണം. എംഎൽഎ സ്ഥാനം രാജിവെച്ച് കേരളത്തിൻ്റെ അന്തസ്സ് നിലനിർത്തണം. രാഹുൽ പീഡിപ്പിച്ച പെൺകുട്ടി പരാതി നൽകിയ ഉടൻ മുഖ്യമന്ത്രി കർശന നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു. അതിജീവിതക്കെതിരെ സാമൂഹ്യ മാധ്യങ്ങളിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സോഷ്യൽ മീഡിയയിൽ ആരേയും എന്തും പറയാം എന്നാണ് ചിലരുടെ ചിന്ത. അങ്ങനെയുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!