പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും വേണം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണ മെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രസ്സുകൾക്കും പ്രസാധകന്മാർക്കും ഈ നിർദ്ദേശം അടിയന്തിരമായി നൽകേണ്ടതാണെന്നും വിവരം കലക്ടറുടെ ഓഫീസിൽ അറിയിക്കേണ്ടതാണെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
