രണ്ടാംഭാര്യയെ കൊന്ന് തോട്ടത്തില്‍ ഉപേക്ഷിച്ചു;മൃതദേഹം കണ്ടൈത്തി

തൊടുപുഴ: ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തുള്ള തോട്ടത്തില്‍ ഉപേക്ഷിച്ചു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി (50) യുടെ മൃതദേഹമാണ് തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ഭര്‍ത്താവ് സാം കെ. ജോര്‍ജിിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാണാനില്ലെന്ന് കാണിച്ച് സാം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൃത്യം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. 26 -ന് രാത്രിയില്‍ കൃത്യം നടത്തിയതായിട്ടാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലപാതകം. 27 – ന് രാവിലെ ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് 30 അടി താഴ്ചയിലേക്ക് മൃതദേഹം തള്ളി. ഇത് ആള്‍ താമസമില്ലാത്ത പ്രദേശമാണ്. പ്രതിയെ വ്യാഴാഴ്ച ബാംഗ്ലൂരില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണം.