പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്; ‘നോ കീ ഫോർ കിഡ്സ്’ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അതുവഴി ഉണ്ടാകുന്ന അപകടങ്ങളും തടയുവാൻ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്. നോ കീ ഫോർ കിഡ്സ് എന്ന പേരിലാണ് ക്യാമ്പയിൻ. സോഷ്യൽ മീഡയിയിലൂടെ വിവിധ ബോധവത്കരണ സന്ദേശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കായുള്ള പ്രതിജ്ഞ, കുട്ടികൾക്ക് വാഹനം നൽകുന്നവരുടെ കണ്ടെത്താൻ ഓൺലൈൻ സർവേ തുടങ്ങിയ സംഘടിപ്പിക്കും. ക്യാമ്പയിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.