വാഹനാപകടത്തിൽ യുവാവ് മരിച്ചു, ഭാര്യക്ക് പരിക്ക്

പനമരം: അഞ്ചുകുന്ന് ഡോക്ടർപടിക്ക് സമീപം സ്കൂട്ടറും,ബൊലേറോയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. റിപ്പൺ അരീക്കോടൻ ബീരാൻ കുട്ടിയുടെ മകൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോറെയും അഞ്ചുകുന്നിൽ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകട ത്തിൽതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മാനന്തവാടി മെഡി ക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.