ജില്ലയിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും

Share our post

കണ്ണൂർ: ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കുമെന്ന് ഡി എം ഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പിൽ താലൂക്ക് ജില്ലാ സർവേയ്‌ലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പിഴ ചുമത്തുമെന്നും ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കുടിവെള്ള പരിശോധന റിപ്പോർട്ട് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. ആരോഗ്യ വകുപ്പ് കുടിവെള്ള സാമ്പിൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും. ഭക്ഷണ വിതരണ ശാലകളിൽ പൊതുജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം നൽകുക. വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം. ഭക്ഷണ വിതരണത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ വിവരം പൊതു ജനങ്ങൾക്ക് 9846 056 161 വാട്‌സ്ആപ് നമ്പറിൽ പരാതി നൽകാം. പരാതികൾ ഫോട്ടോ, വീഡിയോ മറ്റ് വിവരങ്ങൾ എന്ന ഫോർമാറ്റിലും അയക്കാം. അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!