പേരാവൂരിൽ റോബിൻസ് ഫ്രൈഡ് ചിക്കൻ പ്രവർത്തനം തുടങ്ങി
പേരാവൂർ: റോബിൻസ് ഹോട്ടലിന്റെ പുതിയ സംരംഭമായ റോബിൻസ് ഫ്രൈഡ് ചിക്കൻ (ആർ.എഫ്.സി) പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ഏകോപന സമിതി ജനറൽ സെക്രട്ടറി എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി,കെ.എം.ബഷീർ, വി.കെ.രാധാകൃഷ്ണൻ, കെ.പി.അബ്ദുൾ റഷീദ്,യു.വി.അബ്ദുള്ള ഹാജി, എൻ.പി.പ്രമോദ്, കെ.സി.സനിൽ കുമാർ, ബാവ ഫാമിലി, യു.വി.റഹീം, ആർ.എഫ്.സി പ്രതിനിധികളായ വി.കെ.സാദിഖ്, യു.വി.അമീർഎന്നിവർ സംസാരിച്ചു. റോബിൻസ് ഹോട്ടലിന്റെ സമീപം തന്നെയാണ് റോബിൻസ് ഫ്രൈഡ് ചിക്കൻ പ്രവർത്തിക്കുക.
ഫ്രൈഡ് ചിക്കൻ, ബർഗർ ആൻഡ് സ്റ്റാർട്ടർ, ഷവർമ, മസാല ഷവായ്, ചീസ് ഷവർമ, കാന്താരി ഷവർമ തുടങ്ങിയവ ഇവിടെ ലഭ്യമണെന്ന് ഉടമാസ്ഥർ പറഞ്ഞു. ഫോൺ: 8921050512.
