കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ റഗുലർ ബിരുദ അസൈൻമെന്റ്

കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം – റഗുലർ മാത്രം) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷനിലെ നിരന്തര സമഗ്ര മൂല്യനിർണയത്തിന്റെ (CCA )  ഭാഗമായ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern – 2024 Admission) ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന  കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.

തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 23.08.2025 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള     സമയക്രമം അനുസരിച്ച്  അസൈൻമെന്റുകൾ   താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ,  സമർപ്പിക്കണം. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കില്ല.

ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ – 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

പരീക്ഷാഫലം

ഇൻ്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ  ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ  പത്താം   സെമസ്റ്റർ ഏപ്രിൽ 2025  (റഗുലർ- 2020 അഡ്മിഷൻ,ലാറ്ററൽ എൻട്രി) പരീക്ഷാഫലം  സർവ്വകലാശാല വെബ് സൈറ്റിൽ  ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ   20-8-2025, വൈകുന്നേരെ 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!