Connect with us

Kerala

എഴുത്തുകൂട്ടം വായനക്കൂട്ടം പത്തിന് ആരംഭിക്കും

Published

on

Share our post

എഴുതിയും വായിച്ചും അവധിക്കാലം ആഹ്ലാദകരമാക്കാൻ സമഗ്രശിക്ഷ കേരളവും ജില്ലാ ലൈബ്രറി കൗൺസിലും വിദ്യാർഥികൾക്കായി നടപ്പാക്കുന്ന എഴുത്തുകൂട്ടം വായനക്കൂട്ടം 10ന് തുടങ്ങും. അവധിക്കാലത്ത് കുട്ടികളെ ഗ്രന്ഥശാലകളിൽ എത്തിച്ച് മികച്ച വായനക്കാരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഗ്രന്ഥശാല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വായന, എഴുത്ത്, എഡിറ്റിങ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ശിൽപശാല നടത്തും.നേതൃസമിതിക്കു കീഴിലെ വായനശാലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും
ലൈബ്രേറിയന്മാരും പരിശീലനത്തിൽ പങ്കാളികളാകും. ഇവരുടെ നേതൃത്വത്തിലായിരിക്കും വായന ശാലകളിൽ പ്രവർത്തനം നടത്തുക.
ബിആർസിയിലെ ജീവനക്കാർ പ്രവർത്തനത്തിന് അക്കാദമിക പിന്തുണ നൽകും. വായനയ്ക്കു പുറമേ ലഘുവ്യായമങ്ങൾ, സുംബ- എയറോബിക്സ് ഡാൻസ്, റീൽസ് നിർമാണം, സിനിമ പ്രദർശനം, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങിയവയുമുണ്ടാകും. സമഗ്രശിക്ഷ കേരളം ജില്ലയിൽ നടത്തിയ വായനച്ചങ്ങാത്തം വായനശാലകളിൽ എന്ന പ്രവർത്തനത്തിന്റെ തുടർച്ചയാണിത്.


Share our post

Kerala

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യു.പി.ഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Published

on

Share our post

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ സഹായിക്കുന്ന യു.പി.ഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ജീവിതപങ്കാളി തുടങ്ങിയവര്‍ക്ക് അതായത് ഒരു ബാങ്ക് അക്കൗണ്ടിനെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിനാണ് ഇത് ഏറ്റവുമധികം ഗുണപ്രദമാകുക. ഇതുവഴി ഇവര്‍ക്കും പണമടയ്ക്കാന്‍ സാധിക്കും.

എന്താണ് യു.പി.ഐ സര്‍ക്കിള്‍?

കുടുംബം, വിശ്വസ്തര്‍, സുഹൃത്തുക്കള്‍ എന്നിവരെ ചേര്‍ത്ത് യുപിഐ ഉപയോക്താവിന് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഈ ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്, മറ്റുള്ളവര്‍ ദ്വിതീയ ഉപയോക്താവും ആയിരിക്കും. യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രാഥമിക ഉപയോക്താവിന് പരമാവധി അഞ്ചുപേരെ അനുവദിക്കാം. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനും പ്രാഥമിക ഉപയോക്താവിന് സാധിക്കും.

എങ്ങനെ സര്‍ക്കിളില്‍ ആഡ് ചെയ്യാം

ആദ്യം യു.പി.ഐ ആപ്പ് തുറന്ന് യു.പി.ഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, യു.പി.ഐ ഐഡി നല്‍കിയോ സര്‍ക്കിളില്‍ വിശ്വസ്തരെ ചേര്‍ക്കാം. തുടര്‍ന്ന് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ നല്‍കാം. ഈ വ്യക്തി നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആളായിരിക്കണം. തുടര്‍ന്ന് ഇടപാട് പരിധി നിശ്ചയിക്കുന്നതിനുള്ള സ്‌പെന്‍ഡ് വിത് ലിമിറ്റ്, അപ്രൂവ് എവരി പേമെന്റ് തുടങ്ങി രണ്ടു ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാം.


Share our post
Continue Reading

Kerala

വയനാട് ടൗൺ ഷിപ്പ് : പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

Published

on

Share our post

വയനാട് : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.


Share our post
Continue Reading

Kerala

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

Published

on

Share our post

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.


Share our post
Continue Reading

Trending

error: Content is protected !!