Connect with us

PERAVOOR

പേരാവൂർ ബ്ലോക്ക്‌ വയോജന സംഗമം

Published

on

Share our post

പേരാവൂർ ബ്ലോക്ക് വയോജന സംഗമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ : ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വയോജന സംഗമം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പ്രീത ദിനേശൻ,
ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ, ബ്ലോക്ക്‌ മെമ്പർമാരായ പ്രേമി പ്രേമൻ, മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, മേരിക്കുട്ടി, പ്രീതിലത, ബ്ലോക്ക്‌ സെക്രട്ടറി ആർ.സജീവൻ, ഗീതാകുമാരി, ശ്രീഷ എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.


Share our post

PERAVOOR

അന്തർ ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പ് ;പേരാവൂരിൽ നിന്ന് ഒൻപത് പേർ യോഗ്യത നേടി

Published

on

Share our post

പേരാവൂർ : നേപ്പാളിൽ നടക്കുന്ന അന്തർ ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ നിന്ന് ഒൻപത് പേർ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശിയ ചാമ്പ്യൻഷിപ്പിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് ഇവർക്ക് സെലക്ഷൻ നേടിക്കൊടുത്തത്. തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ എം.അമയ, തനയ ദാസ്, കാതറിൻ ബിജു, നിയ റോസ് ബിജു, അമർനാഥ്‌ അനീഷ്, പി. പാർഥിവ്,പേരാവൂർ സെയ് ന്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നിവേദിത സി. സതീഷ്, എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ദിയ ആൻ ഡെന്നി,മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ചൈതന്യ വിനോദ് എന്നിവരാണ് കേരളത്തിൽ നിന്ന് ഇന്ത്യൻ ലങ്കാഡി ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത്.


Share our post
Continue Reading

PERAVOOR

സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം ശനിയാഴ്ച തുടങ്ങും

Published

on

Share our post

പേരാവൂർ : സി.പി.ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പേരാവൂർ ലോക്കൽ സമ്മേളനം മാർച്ച്‌ 15,16 (ശനി, ഞായർ) ദിവസങ്ങളിൽ അയോത്തുംചാലിൽ നടക്കും. 15ന് വൈകുന്നേരം അഞ്ചിന് മണത്തണയിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിലംഗം സി.എൻ ചന്ദ്രനും 16ന് അയോത്തുംചാലിൽ പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടറി കെ.ടി ജോസും ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ സമൂഹ നോമ്പുതുറ ഒരുക്കി വ്യാപാരികൾ

Published

on

Share our post

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ടൗണിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മൂസ മൗലവി വയനാട് ഉദ്ഘാടനവും ഇഫ്ത്താർ സന്ദേശവും നല്കി. യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, പഞ്ചായത്തംഗങ്ങളായ എം.ശൈലജ, റജീന സിറാജ് , പേരാവൂർ ഫൊറോനാ അസി.വികാരി ഫാ.പോൾ മുണ്ടക്കൽ, ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ.വി.രാമചന്ദ്രൻ, കെ.എം.ബഷീർ, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.വിവിധ വ്യാപാര സംഘടനാ നേതാക്കൾ, ഓട്ടോ- ടാക്സി തൊഴിലാളി ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.


Share our post
Continue Reading

Trending

error: Content is protected !!