Connect with us

Kannur

ജില്ലയിലെ മൂന്നു ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂർ പാക്കേജുകൾ

Published

on

Share our post

കണ്ണൂർ: വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ.എസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും വിജയകരമായി നടന്നുവരുന്നു. രണ്ടു വർഷം മുമ്പ് കണ്ണൂർ യൂനിറ്റിൽനിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയിരുന്നത്. കൂടുതൽ അന്വേഷണങ്ങൾ വന്നത് കൊണ്ടാണ് തലശ്ശേരി, പയ്യന്നുർ യൂണിറ്റികളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് നോർത്ത് സോൺ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു.കണ്ണൂരിൽ നിന്നും മാർച്ച് 15ന് പുറപ്പെടുന്ന രീതിയിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയിൽ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ചു രാത്രി ഒമ്പതിന് തിരിക്കുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.
കണ്ണൂർ യൂനിറ്റ് കോ ഓർഡിനേറ്റർ രജീഷ്: 9497007857

പയ്യന്നൂരിൽനിന്ന് മാർച്ച് 15ന് സൈലന്റ് വാലി-മഴമ്പുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച് 14ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് 15ന് രാവിലെ 7.45 ന് പ്രഭാത ഭക്ഷണം. 8.30 ജംഗിൾ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽ നിന്നും വന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയിൽ ചിലവഴിക്കും. ശേഷം നാല് മണിയോടെ മലമ്പുഴഡാം സന്ദർശനം. 6.30 ന് പുറപ്പെട്ട് 16ന് രാവിലെ തിരിച്ചെത്തുംവിധമാണ് യാത്ര. മാർച്ച് 22, 23 തീയ്യതികളിൽ ഗവിയാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23 ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും.പയ്യന്നൂർ യൂനിറ്റ് കോ ഓർഡിനേറ്റർ: 8075823384.

തലശ്ശേരിയിലനിന്ന് മാർച്ച് 14ന് രാത്രി ഏഴ് മണിക് പുറപ്പെടുന്ന മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര 17 നു രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 15 ന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം. 16ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് 17 ന് രാവിലെ എത്തിച്ചേരും.
തലശ്ശേരി യൂനിറ്റ് കോ ഓർഡിനേറ്റർ ബിജു: 9497879962


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!