Connect with us

MATTANNOOR

രജിസ്ട്രേഷൻ അദാലത്ത് ആറിന്

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളള ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതിനാൽ അണ്ടർവാല്വേഷൻ നടപടി നേരിടുന്ന കേസുകൾ നാമമാത്ര തുക അടച്ച് തീർപ്പാക്കുന്നതിനായി മാർച്ച് 6 ന് ജില്ലാ രജിസ്ട്രാർ, മട്ടന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കും.അന്നേദിവസം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ ഹാജരായി ആനുകൂല്യം പ്രയോജനപ്പെടുത്തി തുടർ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് മട്ടന്നൂർ സബ്ബ് രജിസ്ട്രാർ അറിയിച്ചു.


Share our post

KOLAYAD

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Published

on

Share our post

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ജില്ലയിലെ ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്തു. ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.അടുത്തകാലത്തായി സമൂഹത്തിൽ പ്രത്യേകിച്ചും യുവതലമുറയിൽ കുറ്റകൃത്യ പ്രവണത വർധിച്ചുവരുന്നുണ്ടെന്നും ഇതിന് കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പോലീസ് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ആൻറണി രാജു എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.കണ്ണവം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പോലീസ് സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
കെ.കെ ശൈലജ ടീച്ചർ എം.എൽ.എ വിശിഷ്ടാതിഥിയായി.
കണ്ണവം വില്ലേജ് ഓഫീസിന് സമീപം വനം വകുപ്പ് നൽകിയ 27 സെന്റ് സ്ഥലത്താണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. 2.49 കോടി ചെലവിട്ട് 8,000 ചതുരശ്രയടിയിൽ രണ്ട് നിലകളായിട്ടാണ് സ്റ്റേഷൻ കെട്ടിടം. ഇൻസ്‌പെക്ടർ, എസ് ഐ എന്നിവരുടെ ഓഫീസ്, പോലീസുകാർക്കുള്ള വിശ്രമമുറി, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, റെക്കോഡ്‌സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉള്ള ഇന്ററോഗേഷൻ റൂം ഉൾപ്പെടെ ജനസൗഹൃദ പൊലീസ് സ്റ്റേഷനാണ് പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തിയത്. 2022 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.വി ശിവദാസൻ എം.പി, കെ.പി മോഹനൻ എം.എൽ എ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പി. ഷിജിത, കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ.വി വേണുഗോപാൽ, കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണൻ, കണ്ണവം പൊലീസ് ഇൻസ്‌പെക്ടർ കെ.വി ഉമേശൻ, കെ.പി.ഒ. എ പ്രസിഡന്റ് പി.എ ബിനു മോഹൻ , കെ.പി.എ പ്രസിഡന്റ് വി.വി. സന്ദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

മട്ടന്നൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയായി. സണ്ണി ജോസഫ് എം എൽ എ, മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ എൻ ഷിജിത്ത്, ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ ശ്രീലത, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ രാജേഷ്, കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി വി സിനീഷ്, മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം അനിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

MATTANNOOR

അഞ്ചരക്കണ്ടിക്ക് സമീപം സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു

Published

on

Share our post

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിക്ക് സമീപം സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. കല്ലായിയിലെ ഇ.എം.എസ് മന്ദിരത്തിനാണ് തീയിട്ടത്.അക്രമത്തിന് പിന്നിൽ ആർ.എസ് എസെന്ന് സി.പി.എം ആരോപിച്ചു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ഗതാഗത പരിഷ്‌ക്കാരം

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ മട്ടന്നൂരില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകേണ്ട എല്ലാ ചെറിയ വാഹനങ്ങളും ഇരിട്ടി റോഡിലെ ബൈപാസ് റോഡ് വഴി ഇരിക്കൂര്‍ ഭാഗത്തേക്ക് പോകണമെന്ന് പോലീസ് അറിയിച്ചു.വലിയ വാഹനങ്ങള്‍ സാധാരണ പോലെ ഇരിക്കൂര്‍ റോഡിലേക്ക് പോകണം. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സേവനവും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ സേവനവും പകല്‍ സമയങ്ങളില്‍ ഉണ്ടാകും. ആവശ്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും മട്ടന്നൂര്‍ നഗരസഭയെയും ചുമതലപ്പെടുത്തി.മട്ടന്നൂര്‍ ടൗണില്‍ എത്തുന്ന അന്തര്‍സംസ്ഥാന ബസ്സുകള്‍ ബസ്റ്റാന്റില്‍ കയറാതെ പുറത്തുനിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തുവരുന്നതായും അപകടങ്ങള്‍ വരുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാല്‍, എല്ലാ ബസ്സുകളും ബസ് സ്റ്റാന്റ് വഴി മാത്രം സര്‍വ്വീസ് നടത്തണം.


Share our post
Continue Reading

Trending

error: Content is protected !!