Connect with us

Kannur

സൂര്യാഘാത സാധ്യത: ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള

Published

on

Share our post

കണ്ണൂർ : വേനൽക്കാലം ആരംഭിച്ച്, പകൽതാപനില ഉയർന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 11 മുതൽ മെയ് 10 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യമുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തിയാണ് നടപടി.ഇതുപ്രകാരം പകൽ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നതായി ലേബർ ഓഫീസർ (ഇ) അറിയിച്ചു.


Share our post

Kannur

ഉത്സവത്തിന് വാഴക്കുലയെത്തി;പോന്നോളൂ അണ്ടലൂരേക്ക്

Published

on

Share our post

അണ്ടലൂർ: അവിലും മലരും പഴവും ചേർത്തൊരു പിടിപിടിക്കാതെ അണ്ടലൂർ ഉത്സവത്തിനായി വീടുകളിൽ അതിഥികളായെത്തുന്നവർ മടങ്ങാറില്ല. ജാതി–- മത വ്യത്യാസമില്ലാതെ അണ്ടലൂരെ ഏതു വീട്ടിൽനിന്നും അവിൽ, മലര്, പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ ദൈവത്താർ പ്രസാദം ലഭിക്കും. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, തൂത്തുക്കുടി തുടങ്ങിയിടങ്ങളിൽനിന്നും വാഴക്കുലകൾ വിപണിയിലെത്തി. വ്യാഴാഴ്ചയും ലോഡുമായി ലോറികൾ എത്തും. ചിറക്കുനിയാണ് പ്രധാന വിൽപ്പനകേന്ദ്രം. മൈസൂർ പഴത്തിന് 32 ഉം, കദളിക്ക് 68 രൂപയുമാണ് വില. ഉത്സവം വ്യാഴാഴ്ച തുടങ്ങും. വീടുകൾ വെള്ളപൂശിയും പരിസരം ശുചീകരിച്ചും അതിഥികളെ സ്വീകരിക്കാൻ ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശവാസികൾ ഒരുങ്ങി. കുംഭം ഒന്ന് മുതൽ ഏഴു (ഫെബ്രുവരി 13 മുതൽ 19)വരെയാണ് ഉത്സവം. വിദേശത്തും മറ്റും ജോലി ചെയ്യുന്ന ധർമടക്കാരും പിണറായിക്കാരും അവധിയെടുത്ത് ഉത്സവം കൂടാനെത്തും. പുതിയ പാത്രങ്ങൾ മാത്രമേ ഉത്സവനാളിൽ ഈ നാട്ടിലെ വീടുകളിൽ പാചകത്തിനായി ഉപയോഗിക്കൂ. ഏഴ് ദിനവും നാല് പ്രദേശങ്ങളിൽ മത്സ്യം, മാംസം വിൽക്കുകയോ വീടുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യില്ല. രണ്ടാം തീയതി നടക്കുന്ന ചക്കകൊത്തിനു ശേഷം മാത്രമേ പ്രദേശവാസികൾ ചക്ക കഴിക്കു എന്നിങ്ങനെ വൈവിധ്യമായ ആചാരങ്ങളും ചടങ്ങുകളും അണ്ടലൂർ കാവിനെ മറ്റുള്ള കാവുകളിൽനിന്നും വേറിട്ടതാക്കുന്നു. രണ്ടാം തീയതി പിണറായി പാണ്ട്യഞ്ചേരി പടിയിൽനിന്നും പെരുവണ്ണാന്റെ അക്കരെ കടയ്ക്കൽ ചടങ്ങോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പടന്നക്കര ദേശവാസികളുടെ കരിമരുന്ന് പ്രയോഗം. മൂന്നിന് മേലൂർ ദേശവാസികളുടെ കുടവരവ്. നാലുമുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും. എല്ലാ ദിവസവും വിവിധ ദേശക്കാരുടെ കരിമരുന്ന് പ്രയോഗമുണ്ട്.


Share our post
Continue Reading

Kannur

ആചാരസ്ഥാനികരുടെയും കോലധാരികളുടേയും ധനസഹായം

Published

on

Share our post

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർ 2024 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബേങ്ക് പാസ് ബുക്കിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ് വ്യക്തമായിരിക്കണം). മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട് അസി. കമ്മീഷണറുടെ ഓഫീസിൽ മാർച്ച് 10 ന് മുമ്പായി നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Kannur

മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമിയെന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജ് കുറുവേലി ദേശത്ത് റീസർവെ നമ്പർ 53/1 (പഴയത് 1/1) ൽപ്പെട്ട 0.8600 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കളക്ടർ അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോറത്തിൽ സമർപ്പിക്കണം. കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ ഡി.സി.കെ.എൻ.ആർ/787/2025 ബി1(DCKNR/787/2025B1) എന്ന് രേഖപ്പെടുത്തി ഫെബ്രുവരി 28 ന് മുമ്പായി കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കണം.ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ ആലപ്പടമ്പ് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം.


Share our post
Continue Reading

Trending

error: Content is protected !!