Connect with us

Kannur

കലക്ടറേറ്റിൽ മാസച്ചന്ത ഒരുക്കി സാഫ്

Published

on

Share our post

കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) നടപ്പാക്കുന്ന മാസച്ചന്ത കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.റെഡി ടു കുക്ക് ഫിഷ് വിഭവങ്ങൾ, പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, ഉണക്ക മത്സ്യം, ചെമ്മീൻ അച്ചാർ, റെഡിമെയ്ഡ് തുണിത്തരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ മാസച്ചന്തയിൽ ലഭ്യമാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളുടെ ഉന്നമനത്തിലൂടെ കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.

കണ്ണൂർ ജില്ലയിൽ സാഫിന്റെ കീഴിൽ 86 യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ടെയിലറിങ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽ 26 ഗ്രൂപ്പുകളും ഫിഷ് ആൻഡ് ഫിഷ് പ്രോസസിംഗ് വിഭാഗത്തിൽ 13 ഗ്രൂപ്പുകളും ഫുഡ് ആൻഡ് ഫുഡ് പ്രോസസിങ് വിഭാഗത്തിൽ 20 ഗ്രൂപ്പുകളും സർവ്വീസസ് ആൻഡ് അദേഴ്‌സ് വിഭാഗത്തിൽ ഒൻപത് ഗ്രൂപ്പുകളും സൂപ്പർ മാർക്കറ്റ് ആൻഡ് റീട്ടെയിൽ വിഭാഗത്തിൽ ആറ് ഗ്രൂപ്പുകളും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള മാസച്ചന്തകൾ കൂടാതെ വിവിധ മേളകളിലും എക്‌സിബിഷനുകളിലും ഇവർ പങ്കാളിത്തം ഉറപ്പാക്കുന്നു.


Share our post

Kannur

സ്‌മാർട്ടാക്കും.. വഴികാട്ടും… ഇതല്ലേ റോബോട്ടിക്‌സ്‌

Published

on

Share our post

ധർമശാല:യുവതലമുറയുടെ ആത്മമിത്രങ്ങളാകാൻ പുതിയകാലത്ത്‌ യന്ത്രമനുഷ്യരാണ്‌ വേണ്ടതെന്ന കാഴ്‌ചപ്പാട്‌ തുറന്നുകാട്ടുകയാണ്‌ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ നടക്കുന്ന അഖിലേന്ത്യ ടെക്‌ഫെസ്റ്റ് എക്സ്പ്ലോർ 24. ദേശീയതലത്തിൽ നടന്ന റോബോഫെസ്റ്റിൽ രാജ്യത്തിലെ വിവിധ ഐഐടികളെ പിന്തള്ളി ഒന്നാംസ്ഥാനം നേടിയ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ആക്സിസ് പ്രൊ റോബോട്ടിന്റെ പ്രകടനം എല്ലാവരെയും അതിശയപ്പെടുത്തി. രണ്ട് ചക്രമുള്ള റോബോട്ട് നിശ്ചിതസ്ഥലത്ത്‌ നിശ്‌ചിത രേഖയിലൂടെ ഒരുലിറ്റർ വെള്ളവുമെടുത്ത്‌ തുളുമ്പിമറിയാതെ സഞ്ചരിച്ച്‌ ലക്ഷ്യം പൂർത്തിയാക്കി. റോബോട്ടിന്റെ സഞ്ചാരവും പ്രവൃത്തിയും കാണാനെത്തിയ വിദ്യാർഥികളെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്‌തു. കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളായ ഹേമന്ത് കൃഷ്‌ണൻ, സി വി സായുജ്, ജെ വേദശ്രീ, കെ അശ്വിൻ എന്നിവരടങ്ങുന്ന സംഘമാണ് രണ്ട്ചക്രം മാത്രമുള്ള റോബോട്ടിനെ നിർമിച്ചത്. കർഷകരെ സഹായിക്കാൻ തൃക്കരിപ്പൂർ പോളിടെക്‌നിക്‌ വിദ്യാർഥികൾ തയ്യാറാക്കിയ സ്‌മാർട്ട്‌ ഫീഡ്‌ ശ്രദ്ധേയമാണ്‌. കൃഷിയിടത്തിന്റെ പ്രത്യേകത, ഭൂമിയിലെ വെള്ളത്തിന്റെ അളവ്‌, മണ്ണിന്റെ രാസ- ഭൗതിക -ജൈവ സ്വഭാവം നിർണയിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ വിളപരിപാലനത്തിനുതകുന്ന വിവരങ്ങൾ സ്‌മാർട്ട്‌ ഫീഡ്‌ പ്രൊജക്ടിൽ വിശദീകരിക്കുന്നുണ്ട്‌. വിദ്യാർഥികൾ വരച്ച നൂറുകണക്കിന്‌ ചിത്രങ്ങളുടെ ആർട്ട്‌ ഗ്യാലറിയും എക്‌സ്‌പ്ലോറിലുണ്ട്‌. പോസ്‌റ്റർ കളറിൽവച്ച ചിത്രങ്ങൾമുതൽ മ്യൂറൽ പെയിന്റിങ്ങുകൾവരെ ഒരുക്കിയിട്ടുണ്ട്‌. പ്രദർശനത്തിനൊപ്പം നിയോൺ ഫുട്‌ബോൾ കളിക്കാനും അവസരമുണ്ട്‌. ഓരോമണിക്കൂർ ഇടവിട്ട്‌ ഡ്രോൺ ഷോയും നടക്കുന്നുണ്ട്‌. വെള്ളി രാത്രി സൺ ബേൺ കാമ്പസ് ലൈവ് ഡിജെ ഷോ അരങ്ങേറി. ശനിയാഴ്‌ച റെട്രോ ഡാൻസ്‌, കളരിപ്പയറ്റ്‌, വിവിധ മത്സരങ്ങൾ എന്നിവ നടക്കും. പകൽ മൂന്നിന്‌ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി ഉദ്‌ഘാടനംചെയ്യും. രാത്രി വിവിധ പരിപാടികളോടെ എക്സ്പ്ലോർ സമാപിക്കും.


Share our post
Continue Reading

Kannur

ബജറ്റ് ടൂറിസം സെൽ:ഗവി വിനോദയാത്ര

Published

on

Share our post

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സപൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ : 8075823384, 9745534123.


Share our post
Continue Reading

Kannur

തട്ടുകടയിലെ മാലിന്യം കായച്ചിറ തോടിലേക്ക് തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ

Published

on

Share our post

മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലേയ്ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി. മയ്യിൽ പഞ്ചായത്തിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യങ്ങൾ കൊളച്ചേരി കായച്ചിറ കൈപ്പാടിന് സമീപമുള്ള തോട്ടിൽ തള്ളിയ നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.പാൽ കവർ, മറ്റു പ്ലാസ്റ്റിക് കവറുകൾ, ടിഷ്യു പേപ്പറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് തോട്ടിൽ പല ചാക്കുകളിലായി കെട്ടി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തദ്ദേശവാസികളുടെ സഹായത്തോടെയാണ് ചാക്കുകെട്ടുകൾ കരയ്ക്കു കയറ്റി
സ്ക്വാഡ് പരിശോധിച്ചത്. സ്ഥാപന ഉടമ അഫ്സലിന് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി.മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് സംസ്കരിക്കാനും സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സസ്മെൻ്റ് സ്ക്വാഡ് ലീഡർ, എം. ലജി, ശരീകുൽ അൻസാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത, മയ്യിൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് അജേഷ് എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!