പതിനൊന്നുകാരിക്ക് പീഡനം; പ്രതിക്ക്18 വര്‍ഷം കഠിനതടവ്

തളിപ്പറമ്പ്: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച 67 കാരന് 18 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃച്ചംബരം പ്ലാത്തോട്ടത്തെ മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി അശോകനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.2022 ഏപ്രില്‍ മാസമായിരുന്നു സംഭവം. അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി. യദുകൃഷ്ണനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.