Connect with us

India

‘എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം,വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’- സുപ്രീംകോടതി

Published

on

Share our post

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മടിയെന്താണെന്നും സുപ്രീംകോടതി ആരാഞ്ഞു.

എയ്ഡഡ് കോളേജുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ചെമ്പഴന്തി എസ്.എന്‍ കോളേജ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാനമായ വിധി. സര്‍ക്കാര്‍ വെറും ശമ്പളം മാത്രമാണ് നല്‍കുന്നതെന്നും, എയ്ഡഡ് കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും വസ്തുക്കളും ഉള്‍പ്പടെ മാനേജ്മെന്റിന്റേതാണെന്നും ആയിരുന്നു എസ്.എന്‍ കോളേജിന്റെ വാദം. എന്നാല്‍ ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ചെമ്പഴന്തി എസ്.എന്‍ കോളേജ് ഉള്‍പ്പടെയുള്ള എയ്ഡഡ് കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന് വലിയ പങ്കാണുള്ളതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് കോടതിയെ അറിയിച്ചു. അതിനാല്‍ ഈ കോളേജുകള്‍ പൊതുസ്ഥാപനങ്ങള്‍ ആണെന്നും അദ്ദേഹം വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സുപ്രീം കോടതി ഉത്തരവോടെ സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ ഇനി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടി വരും. അതുപോലെ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടിയും വരും. എസ്.എന്‍ കോളേജിന് വേണ്ടി അഭിഭാഷകന്‍ സന്തോഷ് കൃഷ്ണനാണ് സുപ്രീം കോടതിയില്‍ ഹാജരായത്.


Share our post

India

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

Published

on

Share our post

ബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യു.എ.ഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്.100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഡിസംബർ 14ന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കും. ഇക്കൊല്ലം ജൂലായിലാണ് അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എല്‍.എല്‍.സി എന്ന ലോട്ടറി ഓപ്പറേറ്റർ ലോട്ടറിയ്ക്കുള്ള ലൈസൻസ് സ്വന്തമാക്കിയത്.യു.എ.ഇ ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. ഏതാണ്ട് 230 കോടി രൂപയുടെ ബമ്ബർ സമ്മാനം കൂടാതെ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (ഏതാണ്ട് 23 ലക്ഷം രൂപ) വീതം സമ്മാനം ലഭിക്കും. ഒരു മില്ല്യണ്‍ ദിർഹം (ഏതാണ്ട് 2.3 കോടി രൂപ) സമ്മാനം ലഭിക്കുന്ന സ്ക്രാച്ച്‌ കാർഡുകളും വാങ്ങാം.

യു.എ.ഇയില്‍ 18 വയസിന് മുകളിലുള്ളവർക്കാണ് ലോട്ടറി വാങ്ങാൻ അനുവാദമുള്ളത്. “ഉത്തരവാദിത്തമുള്ള ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആവേശകരമായ അനുഭവമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സർക്കാരിൻ്റേതായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ട്. എല്ലാ പ്രവർത്തനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാവാൻ ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. നറുക്കെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്തും.”- ദി ഗെയിം എല്‍എല്‍സിയുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.യു.എ.ഇ ലോട്ടറിയ്ക്ക് കീഴിലാവും ദി ഗെയിം പ്രവർത്തിക്കുക. നിലവില്‍ അബുദാബി ബിഗ് ടിക്കറ്റ്, മില്ലേനിയം മില്ല്യണയേഴ്സ് എന്നീ ലോട്ടറികളാണ് യുഎഇയില്‍ ഉള്ളത്. ഈ ലോട്ടറികളുടെയൊക്കെ ഒന്നാം സമ്മാനം പലപ്പോഴും ഇന്ത്യക്കാർക്കാണ് ലഭിക്കാറ്. മെഹ്സൂസ്, എമിറേറ്റ്സ് ഡ്രോ തുടങ്ങിയ ലോട്ടറികള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.


Share our post
Continue Reading

India

ശ്രദ്ധിക്കുക, ഡിസംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

Published

on

Share our post

ദില്ലി: രാജ്യത്തെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒ.ടി.പി സേവനങ്ങള്‍ തടസപ്പെട്ടേക്കാം.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്ബനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി രൂപപ്പെടുകയെന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ടെലികോം കമ്ബനികള്‍ക്ക് ട്രായ് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബര്‍ 30ന് അവസാനിക്കും. പുതിയ നിയമം പ്രകാരം ഒടിപി അടക്കമുള്ള എല്ലാ കൊമേഴ്‌സ്യല്‍ മെസേജുകളുടെയും ഉറവിടം ടെലികോം കമ്ബനികള്‍ കണ്ടെത്തിയിരിക്കണം. ഇങ്ങനെ മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ഉപദ്രവകരമായ സന്ദേശങ്ങള്‍ ടെലികോം കമ്ബനികള്‍ ബ്ലോക്ക് ചെയ്യണം എന്നും സ്‌കാമുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നുമാണ് കമ്ബനികള്‍ക്ക് ട്രായ് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

ഒ.ടി.പി തടസപ്പെടുമോ? ആശങ്ക

ഈ നിയന്ത്രണം നടപ്പാക്കാന്‍ ടെലികോം കമ്ബനികള്‍ വൈകിയാല്‍ അത് ഒ.ടി.പി സേവനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് ബാങ്കിംഗ്, സോഷ്യല്‍ മീഡിയ അടക്കമുള്ള അവശ്യ സേവനങ്ങളെ ബാധിക്കും. വിദൂരഭാവിയില്‍ രാജ്യത്തെ ടെലികോം സേവനങ്ങള്‍ സ്കാം രഹിതമാക്കാന്‍ ട്രായ്‌യുടെ ഇപ്പോഴത്തെ നീക്കം സഹായിക്കുമെങ്കിലും താല്‍ക്കാലികമായി ഒ.ടി.പി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ഇന്ത്യയിലെ ടെലികോം സേവനം സ്പാം രഹിതമാക്കാന്‍ ട്രായ് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്. സ്‌പാമുകളെ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.


Share our post
Continue Reading

India

ഖത്തർ ബാങ്കിനെ വഞ്ചിച്ച് കള്ളപ്പണം വെളുപ്പിക്കൽ; പാനൂർ സ്വദേശിയെ ഇ. ഡി.അറസ്റ്റു ചെയ്തു

Published

on

Share our post

ന്യൂഡൽഹി: ഖത്തറിലെ ബാങ്കിൽ നിന്ന് 61 കോടി രൂപയുടെ വായ്‌പയെടുത്തു തട്ടിപ്പു നടത്തി ത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളിയായ കണ്ണൂർ പാനൂർ തൂവക്കുന്ന് സ്വദേശി ഇസ്മായിൽ ചക്കരത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്തു.ഇയാളുടെ 10 ബാങ്ക് അക്കൗണ്ട് അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ 10 വരെ റിമാൻഡ് ചെയ്തു.

ഖത്തറിലെ ബാങ്കിൽ നിന്ന് ട്രേഡിങ് കമ്പനിയുടെ പേരിൽ 3.06 കോടി ഖത്തർ റിയാലിന്റെ (61 കോടി രൂപ) വായ്‌പയെടുത്ത ശേഷം പണം കേരളത്തിലേക്കു മാറ്റുകയായിരുന്നു. ബാങ്കിനെ വഞ്ചിച്ചതിനു ക്രൈംബ്രാഞ്ച് കണ്ണൂർ, കാസർകോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിട്ടുണ്ട്. പണം ഖത്തറിൽ ബിസിനസിന് ഉപയോഗിക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യാതെ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെ കേരളത്തിൽ എത്തിച്ചതായി ഇ.ഡി ആരോപിച്ചു.

‘ബെനാമി ഇടപാടുകളിലൂടെ വയനാട്ടിലാണു പണം നിക്ഷേപി ച്ചത്. 2.02 കോടി രൂപ ഭൂമി വാ ങ്ങാൻ ഉപയോഗിച്ചിട്ടുണ്ട്’- ഇ. ഡി വെളിപ്പെടുത്തി.


Share our post
Continue Reading

PERAVOOR40 mins ago

മാപ്പത്തോൺ ;പേരാവൂർ ബ്ലോക്കിലെ തോടുകളുടെ ഡിജിറ്റൽ മാപ്പുകൾ കൈമാറി

Kannur57 mins ago

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

Kannur59 mins ago

ക​ല​ക്ട​റേ​റ്റി​ലെ ജൈ​വ​മാ​ലി​ന്യം ഇ​നി വ​ള​മാ​വും

Kerala1 hour ago

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Kerala3 hours ago

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

Kannur3 hours ago

ചരിത്രം‘മുഴക്കിയ’അറക്കൽ മണി

MUZHAKUNNU3 hours ago

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

India3 hours ago

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

Kerala4 hours ago

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Kerala5 hours ago

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!