Connect with us

Kerala

മാലിന്യം കൂടിയാൽ ഹരിതകർമസേനയ്ക്ക് കൊടുക്കേണ്ട പൈസയും കൂടും; മാർ​ഗരേഖ പുതുക്കി

Published

on

Share our post

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് മാർഗരേഖ പുതുക്കി. മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാനാണ് അനുമതിയുള്ളത്. നിലവിൽ സ്ഥാപനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം.

വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണു മാർഗരേഖയിൽ പറയുന്നത്. കൂടിയ നിരക്ക് എത്രയെന്നു മാർഗരേഖയിൽ ഇല്ല. തിരുവനന്തപുരം ഉൾപ്പെടെയുള്ള കോർപറേഷൻ മേഖലകളിൽ വീടുകളിൽ നിന്നു 100 രൂപയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് പുതിയ നിർദേശങ്ങളില്ല.

നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വലിയ അളവിൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ നിന്നു പ്രതിമാസം 5 ചാക്ക് വരെ കുറഞ്ഞത് 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കണം. യൂസർ ഫീ നൽകാത്ത കെട്ടിട ഉടമകളിൽ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകർമസേന കൺസോർഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസർ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും ഇതു തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേനാ ഭാരവാഹികൾക്കു കൈമാറണമെന്നും മാർഗരേഖയിൽ വ്യക്തമാക്കി.


Share our post

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala

ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

Published

on

Share our post

പത്തനംതിട്ട: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് നട തുറന്നത്. നട തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുന്നപക്ഷം അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും ദേവസ്വം ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.


Share our post
Continue Reading

Kerala

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു

Published

on

Share our post

കൊ​ല്ലം: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു. കൈ​ത​ക്കോ​ട് വേ​ലം​പൊ​യ്ക മി​ഥു​ൻ ഭ​വ​ന​ത്തി​ൽ ജ​യ​കു​മാ​രി (51) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്കു പോ​കാ​നാ​യി ടാ​ക്സി​യി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ കു​വൈ​റ്റി​ലെ​ ഫ​ർ​വാ​നി​യ​യി​ൽവച്ച് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് അ​ബ്ബാ​സി​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​യ ജ​യ​കു​മാ​രി കു​വൈ​റ്റി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​രി​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ബാ​ബു. മ​ക്ക​ൾ: പ​രേ​ത​നാ​യ മി​ഥു​ൻ, മീ​ദു. മ​രു​മ​ക​ൻ രാ​ഹു​ൽ.


Share our post
Continue Reading

Breaking News11 mins ago

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Kannur34 mins ago

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

Kerala35 mins ago

ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

KELAKAM2 hours ago

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Kannur2 hours ago

ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 24 ല​ക്ഷം ത​ട്ടി

Kerala3 hours ago

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു

Kerala3 hours ago

18 വയസിനു താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

Kerala4 hours ago

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് രാഗലയം അരങ്ങിൽ

Kerala5 hours ago

സംസ്ഥാനത്ത് എലിപ്പനി വ്യാപനം; സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍

Social5 hours ago

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്, ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!