Connect with us

Kerala

തീർഥാടകന്റെ എല്ലാ വിവരങ്ങളും ക്യൂആർ കോഡ് സ്കാൻ ചെയ്താൽ അറിയാം

Published

on

Share our post

മണ്ഡലകാലത്ത് വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കും. എന്നാൽ ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കു ഫോട്ടോ പതിച്ച പാസ് നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് ഇതിനായി കൗണ്ടർ തുറക്കുക. പമ്പയിലെ വലിയ തിരക്കു പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീർഥാടന കാലത്തും മാസപൂജയ്ക്കും 3 കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയർത്തും.

എന്നാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിലയ്ക്കലും തെക്കൻ മേഖലയിൽ നിന്നു കൂടുതൽ ആളെത്തുന്ന പന്തളത്തും കൗണ്ടറില്ലാത്തത് പമ്പയി‍ൽ തിരക്ക് വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്കയുണ്ട്.പ്രതിദിനം 80,000 പേർക്കാണ് ദർശനം. ഇതിൽ 70,000 വെർച്വൽ ക്യൂ ബാക്കി സ്പോട്ട് ബുക്കിങ്ങിനായും പരിഗണിക്കും. ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവൻ തീർഥാടകർക്കും ദർശനം ലഭിക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് അധികൃതർ പറഞ്ഞു.ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണു നൽകുന്നത്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.


Share our post

Kerala

അക്ഷയയ്ക്ക് ഇന്ന് 22 വര്‍ഷം; പ്രായംകൂടിയപ്പോള്‍ സംരംഭകര്‍ക്കു തളര്‍ച്ച

Published

on

Share our post

ആലപ്പുഴ: മലയാളികളെ കംപ്യൂട്ടര്‍ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയയ്ക്ക് തിങ്കളാഴ്ച 22 വര്‍ഷം തികയും. സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന ഔദ്യോഗികകേന്ദ്രമായി അക്ഷയ മാറിയെങ്കിലും അതിന്റെ പ്രയോജനം സംരംഭകര്‍ക്കു ലഭിക്കുന്നില്ല. വര്‍ഷങ്ങളായിട്ടും പരിഷ്‌കരിക്കാത്ത സേവനനിരക്കും ആധാര്‍ സേവനങ്ങള്‍ നല്‍കിയ തുക ഒരുവര്‍ഷത്തിലേറെയായി ലഭിക്കാത്തതുംമൂലം സംരംഭകര്‍ തളര്‍ച്ചയിലാണ്.

സേവനങ്ങളുടെ എണ്ണം കൂടിയതോടെ പല കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടിവന്നു. ഏഴും എട്ടും ജീവനക്കാരുള്ള കേന്ദ്രങ്ങളുണ്ട്. കെട്ടിടവാടക, വൈദ്യുതി നിരക്ക്, ജീവനക്കാരുടെ വേതനം എന്നിവയുമായി നോക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം കുറവായതാണു പ്രതിസന്ധിക്കുകാരണം. 2018-ലെ സേവന നിരക്കാണിപ്പോഴും. നിരക്ക് ഉയര്‍ത്തണമെന്നാവശ്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ല. അനധികൃത സേവനകേന്ദ്രങ്ങളുടെ കടന്നുകയറ്റവും തിരിച്ചടിയായി.

ബാങ്കിങ് ഉള്‍പ്പെടെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി നൂറിലേറെ സേവനങ്ങള്‍ സംസ്ഥാനത്തെ 2600-ലേറെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കു വീട്ടിലെത്തിയും സേവനം നല്‍കുന്നു. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് വീട്ടുപടിക്കല്‍ സേവനം നല്‍കുന്നതിന് നേരത്തേ 150 രൂപയുണ്ടായിരുന്നു. അത് പിന്നീട് സര്‍ക്കാര്‍ 50 രൂപയായി കുറച്ചു.

2002 നവംബര്‍ 18-ന് മലപ്പുറം ജില്ലയിലാണ് അക്ഷയയുടെ തുടക്കം. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കംപ്യൂട്ടര്‍ സാക്ഷരതയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് മറ്റുസേവനങ്ങളും അതിന്റെ ഭാഗമായി. സംസ്ഥാന ഐ.ടി. മിഷന്റെ നിയന്ത്രണത്തിലാണ് അക്ഷയയുടെ പ്രവര്‍ത്തനം.


Share our post
Continue Reading

Kerala

എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈനാക്കാൻ കെ.എസ്.ഇ.ബി

Published

on

Share our post

തിരുവനന്തപുരം: കെ.എസ്ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈൻ ആക്കുന്നു. ഓൺലൈൻ സേവനങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി.

ഏതെങ്കിലും ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ കർശന നടപടിയെന്നാണ് ചെയർമാൻ ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടർ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ മലയാളവും പറ്റുമെങ്കിൽ തമിഴും കന്നട ഭാഷയും ഉൾപ്പെടുത്തണം.

അപേക്ഷകൾ സ്വീകരിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തുകയെത്രയെന്ന് അറിയിക്കണം. തുടർ നടപടികൾ വാട്ട്‌സ്ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമർ കെയർ സെന്റർ വീതം തുടങ്ങും. ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാൾ സെന്റർ ഇനി കസ്റ്റമർ കെയർ സെല്ലിന്റെ ഭാഗമാവും.


Share our post
Continue Reading

Kerala

ഇതരവിഭാഗത്തിന്റെ എതിർപ്പിൽ മതസ്ഥാപനങ്ങൾക്ക് അനുമതി നിഷേധിക്കാനാകില്ല; ഹൈക്കോടതി

Published

on

Share our post

കൊച്ചി : ഇതര വിഭാഗത്തിൽപ്പെട്ടവർ എതിർപ്പുന്നയിച്ചതിൻ്റെ പേരിൽ മതസ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. കടലുണ്ടി വില്ലേജിൽ കെ.ടി. മുജീബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുസ്‌ലിം പ്രാർഥനാ ഹാൾ നടത്തുന്നത് തടഞ്ഞ കോഴിക്കോട് കളക്ടറുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിൻ്റെ നിരീക്ഷണം.

സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. സമീപത്ത് മറ്റൊരു മോസ്‌കുണ്ടെന്നതും മറ്റൊന്ന് സ്ഥാപിക്കാനുള്ള അപേക്ഷ നിഷേധിക്കാൻ കാരണമല്ല. ഭൂമി നിയമപരമായി ഉപയോഗിക്കാനുള്ള മൗലികാവകാശം ഭരണകൂടം സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ഹർജിക്കാരൻ്റെ അപേക്ഷ വീണ്ടും പരിഗണിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചനടത്തി മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. മതസ്ഥാപനമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുംവരെ മതപരമായ ചടങ്ങുകൾ നടത്തരുതെന്നും നിർദേശമുണ്ട്

2004 മുതൽ ഹർജിക്കാരൻ തൻ്റെ സ്ഥലത്തുള്ള കെട്ടിടത്തിൽ പ്രാർഥനാ ഹാൾ നടത്തിയിരുന്നു. പരാതിയുയർന്നതോടെയാണ് കളക്ടർ 2020-ൽ അനുമതി നിഷേധിച്ചത്. കൊയിലാണ്ടി നഗരസഭയും നോട്ടീസ് നൽകി യിരുന്നു.


Share our post
Continue Reading

Kerala10 mins ago

അക്ഷയയ്ക്ക് ഇന്ന് 22 വര്‍ഷം; പ്രായംകൂടിയപ്പോള്‍ സംരംഭകര്‍ക്കു തളര്‍ച്ച

Kerala17 mins ago

എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈനാക്കാൻ കെ.എസ്.ഇ.ബി

Kannur60 mins ago

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Kannur1 hour ago

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് സംബന്ധിച്ച അറിയിപ്പ്

Kerala2 hours ago

ഇതരവിഭാഗത്തിന്റെ എതിർപ്പിൽ മതസ്ഥാപനങ്ങൾക്ക് അനുമതി നിഷേധിക്കാനാകില്ല; ഹൈക്കോടതി

Kannur2 hours ago

സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായി കണ്ണൂർ ജില്ല

India2 hours ago

ചരിത്രം പിറന്നു; ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം, എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും

MATTANNOOR23 hours ago

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

THALASSERRY23 hours ago

മാല പിടിച്ചുപറി; പട്ടാളക്കാരൻ വീണ്ടും അറസ്സിൽ

Kannur23 hours ago

ഗവ.മെഡിക്കൽ കോളജ്; ഹൃദയ വിഭാഗത്തിൽ രോഗികളുടെ പ്രവേശനം പരിമിതപ്പെടുത്തും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!