Connect with us

India

ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയെന്ന് കോടതി

Published

on

Share our post

ന്യൂഡൽഹി: ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി.ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതിമാസം ഏഴായിരം രൂപ ഇടക്കാല ചെലവായി നൽകാനുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഭാര്യക്ക്‌ നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. തനിക്ക് 22,000 രൂപ മാത്രമാണ് ശമ്പളമെന്നും കുടുംബത്തിൽ ആറുപേർ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഭർത്താവ് വാദിച്ചു. ഭാര്യയുടെ കസ്റ്റഡിയിലാണ് കുട്ടിയുള്ളത്. ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെന്നും ഭർത്താവ് പറഞ്ഞു.ഭാര്യക്ക്‌ വരുമാനമുള്ള ജോലിയുണ്ടെന്നത് കുട്ടിയോടുള്ള ഭർത്താവിന്റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിന് ബാധ്യതയുണ്ട്. അതേസമയം, ഇടക്കാല ചെലവ് നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.


Share our post

India

നവംബറില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?;പട്ടിക ഇങ്ങനെ

Published

on

Share our post

ന്യൂഡല്‍ഹി : നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
നവംബര്‍ 1 ( വെള്ളിയാഴ്ച): ദീപാവലി, കര്‍ണാടക സംസ്ഥാന ദിനം എന്നിവ പ്രമാണിച്ച് ത്രിപുര, കര്‍ണാടക, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 2 ( ശനിയാഴ്ച): ദീപാവലി, ലക്ഷ്മി പൂജ, ഗോവര്‍ധന പൂജ എന്നിവ പ്രമാണിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, സിക്കിം, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 3: ഞായറാഴ്ച

നവംബര്‍ 7(വ്യാഴാഴ്ച): ഛത്ത് പൂജ പ്രമാണിച്ച് ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് അടക്കം ചുരുക്കി ചില സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 8 ( വെള്ളിയാഴ്ച): ഛത്ത് പൂജ പ്രമാണിച്ച് ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 9: രണ്ടാം ശനിയാഴ്ച

നവംബര്‍ 10: ഞായറാഴ്ച

നവംബര്‍ 15 ( വെള്ളിയാഴ്ച): ഗുരുനാനാക്ക് ജയന്തി , കാര്‍ത്തിക പൂര്‍ണിമ എന്നിവ പ്രമാണിച്ച് മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ്-തെലങ്കാന, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, ജമ്മു, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, ബംഗാള്‍, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നി ചുരുക്കം സ്ഥലങ്ങളില്‍ അവധി

നവംബര്‍ 17: ഞായറാഴ്ച

നവംബര്‍ 18 ( തിങ്കളാഴ്ച): കനകദാസ ജയന്തി പ്രമാണിച്ച് കര്‍ണാടകയില്‍ അവധി

നവംബര്‍ 23: നാലാം ശനിയാഴ്ച

നവംബര്‍ 24: ഞായറാഴ്ച


Share our post
Continue Reading

India

നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

Published

on

Share our post

2024 ഒക്ടോബർ മാസം പൂർത്തിയാവുന്നു. ഇത്തവണ സാമ്പത്തിക മേഖലയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്നതും ഒക്ടോബറിൽ ആയിരുന്നു. ഇനി പുതിയ മാറ്റങ്ങളാണ് നവംബർ മുതല്‍ കാണാനിരിക്കുന്നത്. വിവിധ മേഖലകളിലാണ് ഈ മാറ്റങ്ങള്‍ പ്രകടമായി കാണാൻ സാധിക്കുക. നവംബർ 1 കേരളപ്പിറവി ദിനമാണ്. അന്ന് സംഭവിക്കുന്ന ഈ 6 സുപ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം.എല്‍.പി.ജി സിലിണ്ടർ, ATF, CNG, PNG നിരക്കുകള്‍, എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, പുതിയ ടെലികോം നിയമങ്ങള്‍, ബാങ്ക് അവധി ദിനങ്ങള്‍ എന്നിവയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തില്‍ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നത് എന്നത് വ്യക്തം.

1) എല്‍.പി.ജി
സിലിണ്ടർ വില

ഓരോ മാസവും എണ്ണക്കമ്പനികള്‍ എല്‍.പി.ജി വിലയില്‍ മാറ്റം കൊണ്ടുവരുന്നു. പാചക വാതക വിലയുടെ വർദ്ധനവ് എല്ലാ സാധാരണക്കാരനേയും ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ്. നിലവില്‍ പാചക വാതകത്തിന് 812 രൂപയാണ് കേരളത്തിലെ വില. എന്നാല്‍ നവംബർ 1-ന് പാചക വാതക സിലിണ്ടറിൻ്റെ വില അവർ ക്രമീകരിച്ചേക്കാം. കുറച്ച നാളുകളായി കാര്യമായ വിലക്കയറ്റം നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ നവംബർ 1 മുതല്‍ നിലവിലെ വിലയില്‍ വർദ്ധവ് സംഭവിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ നിരക്കില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2) എ.ടി.എഫ്, സി.എൻ.ജി, പി.എൻ.ജി നിരക്കുകള്‍

എയർ ടർബൈൻ ഫ്യൂവല്‍ (എ.ടി.എഫ്), കമ്പ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎൻജി), പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎൻജി) എന്നിവയുടെ നിരക്കുകളും ഓയില്‍ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്. സമീപ കാലത്തായിട്ട് എ.ടി.എഫ് വിലകളില്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ ദീപാവലി സമയത്തും വിലക്കുറവ് സംഭവിച്ചേക്കാം. മാത്രമല്ല അതുപോലെ തന്നെ സിഎൻജി, പിഎൻജി നിരക്കുകളിലും മാറ്റം സംഭവിച്ചേക്കാം.

3) എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്കായി എസ്ബിഐ കാർഡ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. നവംബർ 1 മുതലാണ് പുതിയ മാറ്റങള്‍ നടപ്പിലാക്കുക. അതായത്, സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ക്ക് 3.75% പ്രതിമാസ ചാർജ് ഈടാക്കും. കൂടാതെ, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികള്‍ക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെൻ്റുകള്‍ നടത്തിയാല്‍ 1% ഫീസ് ഈടാക്കും.

4) മ്യൂച്വല്‍ ഫണ്ടില്‍ മാറ്റങ്ങള്‍

മ്യൂച്വല്‍ ഫണ്ടില്‍ കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. നവംബർ 1 മുതല്‍ സുരക്ഷിതമായ മാർക്കറ്റ് ഉറപ്പാക്കി മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കർശനമായ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളാണ് സെബി അവതരിപ്പിക്കുന്നത്. നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കംപ്ലയൻസ് ഓഫീസർമാർക്ക് എഎംസികള്‍ (അസറ്റ് മാനേജ്മെന്റ് കമ്പനി) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

5) പുതിയ ടെലികോം നിയമങ്ങള്‍

നിലവില്‍ സ്പാം കോളുകളും മെസേജുകളും നിരവധി വരുന്നുണ്ട്. ഇവ തടയുന്നതിനായി ജിയോ, എയർടെല്‍ തുടങ്ങിയ ടെലികോം മേഖലയിലെ പ്രധാനികളോട് മെസേജ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നല്‍കി. ഈ സൗകര്യം നിലവില്‍ വന്നാല്‍ ടെലികോം കമ്പനികള്‍ ഈ സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും, ഒപ്പം ഇത്തരം മെസേജുകള്‍ ആളുകളിലേക്ക് എത്തുന്നത് തടയും.

6) ബാങ്ക് അവധി

ഒക്ടോബർ മാസത്തെ അപേക്ഷിച്ച്‌ കേരളത്തില്‍ കാര്യമായ അവധികള്‍ നവംബറില്‍ കാണാനില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും കണക്കാക്കിയാല്‍ കേരളത്തില്‍ 6 ദിവസമാണ് അവധി. അധിക അവധികള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാല്‍ 24/7 സമയവും നിങ്ങള്‍ക്ക് സേവനം ലഭിക്കും.


Share our post
Continue Reading

India

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Published

on

Share our post

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്ബതു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് അറിയിച്ചു.

വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമർപ്പിക്കാവുന്നതാണ്. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെല്‍പ് ലൈൻ ആപ് വഴിയോ അപേക്ഷകള്‍ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച്‌ വോട്ടർ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാർഡ് ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.


Share our post
Continue Reading

Kerala23 mins ago

ലോകത്തെ നാലിലൊന്ന് ക്ഷയരോഗ ബാധിതരും ഇന്ത്യയിൽ

MATTANNOOR26 mins ago

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Kerala29 mins ago

ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി

Kerala31 mins ago

എസ്.എസ്.എൽ.സിപരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍: ഹയർ സെക്കന്ററി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു

Kerala2 hours ago

ടെസ്റ്റ് പാസായാല്‍ അടുത്ത ദിവസം മുതല്‍ ലൈസന്‍സ് വിതരണം

Kannur2 hours ago

മണ്ണിൽ നട്ടുനനച്ച സ്വപ്‌നം

Kannur2 hours ago

വൈതൽമലയിൽ നിന്ന് തലശേരി വഴി വയനാട്ടിലേക്കൊരു സൗഹൃദറൂട്ട്‌

Kerala3 hours ago

തേങ്ങാവില റിക്കാര്‍ഡിലേക്ക്

Kerala3 hours ago

വെർച്വൽ അറസ്റ്റ്; യുവതിയിൽ നിന്ന് തട്ടിയത് 60,000 രൂപ

Kerala4 hours ago

തവളക്കുഴിപ്പാടം; കൊടുംകാട്ടിനുള്ളിലെ വേറിട്ട ആദിവാസി ഗ്രാമം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!