Connect with us

Kerala

ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഗതാഗത നിയന്ത്രണം

Published

on

Share our post

കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച ഗതാഗത നിയന്ത്രണം ടാറിങ് പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ തുടരുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.

തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വലിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും നാദാപുരം കുറ്റ്യാടി വഴി തിരിച്ചുവിടും. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നാരായണനഗരത്തുനിന്നും പണിക്കോട്ടി മണിയൂര്‍ റോഡ് വഴി പോകണം. ഇവിടെ നിന്നും കീഴൂര്‍ പള്ളിക്കര വഴി നന്തി ഭാഗത്തേക്ക് പോകാം.


Share our post

Kerala

കേന്ദ്ര സായുധ പൊലിസ് സേനകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍;അപേക്ഷ നവംബര്‍ 14 വരെ

Published

on

Share our post

കേന്ദ്ര സായുധ പൊലിസ് സേനാ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐടിബിപി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സേന വിഭാഗങ്ങളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയാണ് റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തസ്തിക & ഒഴിവുകൾ

ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐടിബിപി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സേന വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്.

ആകെ 345 ഒഴിവുകള്‍

സൂപ്പര്‍ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്)

ശമ്പളം: 78,800-2,09,200 രൂപ. ഒഴിവുകള്‍ 5.

സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് (ഡെപ്യൂട്ടി കമാന്‍ഡന്റ്)

ശമ്പളം: 67,700- 2,08,700 രൂപ. ഒഴിവുകള്‍ 176.

മെഡിക്കല്‍ ഓഫീസേഴ്‌സ് (അസിസ്റ്റന്റ് കമാന്‍ഡന്റ്)

ശമ്പളം: 56,100- 1,77,500 രൂപ. ഒഴിവുകള്‍ 164.

മെഡിക്കല്‍ ഓഫീസര്‍/ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ 10 ശതമാനം ഒഴിവുകള്‍ വിമുക്തഭടന്‍മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷ ഫീസ് 400 രൂപ. വനിതകള്‍ വിമുക്തഭടന്‍മാര്‍, പട്ടിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി നവംബര്‍ 14 വരെ അപേക്ഷിക്കാം.

യോഗ്യത, സെലക്ഷന്‍ നടപടികള്‍ മറ്റ് കൂടുതല്‍ വിവരങ്ങള്‍ എന്നിവക്കായി www.recruitment.itbpolice.nic.in സന്ദര്‍ശിക്കുക.


Share our post
Continue Reading

Kerala

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊന്നു. കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്.നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ഇത് ചോദിക്കാനായിരുന്നു നവാസ് എത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് കുത്തിയതെന്നാണ് സൂചന. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നു.


Share our post
Continue Reading

Kerala

’ഊര്’ വാക്ക് കൈവിടാനാകില്ല, പദ്ധതികളെ ബാധിക്കുമെന്ന് പട്ടികവർഗ വിഭാഗം

Published

on

Share our post

രാജപുരം: പട്ടിക ഗോത്രവർഗവിഭാഗങ്ങൾ കുടുംബങ്ങളായി കഴിയുന്ന ഇടങ്ങളെ വിളിച്ചിരുന്ന ‘ഊര്’ എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംഘടനകൾ. പേര് മാറ്റുന്നത് പട്ടികവർഗമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾ അട്ടിമറിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. ‘ഊര്’ നിലനിർത്തണമെന്നാവശ്യപ്പെട്ട് അവർ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനെയും സമീപിച്ചു.പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മുൻ മന്ത്രി കെ.രാധാകൃഷ്ണനാണ് ആദിവാസി സങ്കേതങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ നടപടിയെടുത്തത്. ആദിവാസി സമൂഹം കാലങ്ങളായി ഉപയോഗിച്ചിരുന്ന സങ്കേതം, ഊര് എന്നിവയും ഇതോടൊപ്പം ഒഴിവാക്കി. പകരം ഉന്നതി, നഗർ, പ്രകൃതി തുടങ്ങിയവയോ പ്രാദേശികമായ പേരുകളോ ഉപയോഗിക്കാനും ഉത്തരവിറക്കി. ഈ മാറ്റം പ്രശ്നമാകുമെന്നാണ് പട്ടികവർഗ വിഭാഗങ്ങൾ പറയുന്നത്.

തനതായ ഭാഷ, വിശ്വാസം, ആചാരം, ജീവിതരീതി, കൂട്ടായ്മാബോധം തുടങ്ങിയ സവിശേഷതയും ഭരണഘടനാ പരിരക്ഷയും ആവശ്യമുള്ള ഗോത്രവിഭാഗങ്ങളെയാണ് സർക്കാർ, പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2011-ലെ സെൻസസ് പ്രകാരം 37 വിഭാഗങ്ങളിലായി 4,84,839 ആണ് സംസ്ഥാനത്തെ പട്ടികവർഗ ജനസംഖ്യ. കാലങ്ങളായി അവർ കഴിയുന്ന ഇടങ്ങൾ അറിയപ്പെട്ടിരുന്ന ഊര് എന്ന പേര് അംഗീകൃത സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടില്ലാതെ മാറ്റിയെന്നാണ് ഇവരുടെ പരാതി.

ഊരുകൂട്ടത്തെയും ബാധിക്കും

ആദിവാസി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച പരമാധികാര സമിതിയാണ് ഊരുകൂട്ടം. ഊര് എന്ന പേര് മാറ്റുന്നതോടെ പട്ടികവർഗമേഖലയിൽ കേന്ദ്രസഹായം ലഭിക്കുന്നതിനടക്കം തടസ്സമാകുമെന്നും ഊരുകൂട്ടത്തിന്റെ പരമാധികാരംതന്നെ ഇല്ലാതാകാൻ കാരണമാകുമെന്നും പട്ടികവർഗ സംഘടനകൾ പറയുന്നു. പരമ്പരാഗത നിയമനിർമാണ സഭയായ ഊരുകൂട്ട യോഗത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്നും ആശങ്കയുണ്ട്.

പരമ്പരാഗതമായി ഓരോ ഗോത്രവിഭാഗവും അവരുടെ മേഖലയെ തുളു ഭാഷയിൽ സ്ഥലം എന്നർഥമുള്ള ‘ഊര്’ എന്നാണ് വിളിക്കുന്നത്. ദ്രാവിഡ ഭാഷാപദമായ ‘ഊര്’ എന്ന വാക്ക് സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും അടയാളമായാണ് ഗോത്രവിഭാഗങ്ങൾ കാണുന്നത്. ഊര് എന്നപേര് ഒഴിവാക്കുന്നത് ഊരുകൂട്ട സമിതിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു.

കാര്യമായ പഠനമില്ലാതെയും ചര്‍ച്ച നടത്താതെയും പേരുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ദളിത് സമുദായമുന്നണി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൃഷ്ണന്‍ മൂപ്പില്‍ പറഞ്ഞു.


Share our post
Continue Reading

Kerala5 mins ago

കേന്ദ്ര സായുധ പൊലിസ് സേനകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍;അപേക്ഷ നവംബര്‍ 14 വരെ

Kannur15 mins ago

ദിവ്യയെ കണ്ടെത്താനാകാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala32 mins ago

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

Kannur39 mins ago

കണ്ണൂർ നഗരത്തിൽ നവംബർ ഒന്നിന് ഓട്ടോ പണിമുടക്ക്

Kannur22 hours ago

41 വാഹനങ്ങൾ ഇ-ലേലം ചെയ്യും

Kannur22 hours ago

ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും

Kannur22 hours ago

വാർഡന്മാരെ നിയമിക്കുന്നു

THALASSERRY22 hours ago

തലശ്ശേരി കടൽപ്പാലം ഭാഗത്ത് ഗതാഗത നിയന്ത്രണം

Kerala22 hours ago

’ഊര്’ വാക്ക് കൈവിടാനാകില്ല, പദ്ധതികളെ ബാധിക്കുമെന്ന് പട്ടികവർഗ വിഭാഗം

Kerala23 hours ago

699 രൂപയ്ക്ക് 4ജി ഫോൺ, വമ്പൻ ഓഫറുകളുമായി ജിയോ ‘ദിവാലി ധമാക്ക’

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!