Connect with us

Kerala

സിവിൽ സർവീസ് പരിശീലനം: 31 വരെ അപേക്ഷിക്കാം

Published

on

Share our post

പട്ടികവർഗ യുവതീ യുവാക്കളെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദ കോഴ്‌സ് പൂർത്തീകരിച്ചവരുമായിരിക്കണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 2023-2024 വർഷം സിവിൽ സർവീസ് പരീക്ഷാ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. തുടർന്ന് തിരുവനന്തപുരത്ത് ഓറിയന്റേഷൻ കോഴ്‌സിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 30 പേർക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരിശീലന സ്ഥാപനങ്ങളിൽ ഒരു വർഷ കോഴ്‌സിന് ചേരാം. താൽപര്യമുള്ളവർ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം.PH 04972 700357


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!