Connect with us

Kerala

എം.ഡി.എം.എയുമായി സീരിയല്‍ നടി പിടിയില്‍

Published

on

Share our post

കൊല്ലം: കൊല്ലത്ത് എം.ഡി.എം.എയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പരവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എം.ഡി.എം.എ വാങ്ങിയത്.


Share our post

Kerala

ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

Published

on

Share our post

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ റിമാന്‍ഡില്‍വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. റിമാന്‍ഡ്‌ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുക.ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തും. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. പോലീസില്‍ കീഴടങ്ങിയതെന്നാണ് ദിവ്യയുടെ അഭിഭാഷകന്റെ ഭാഷ്യം. എന്നാല്‍, ദിവ്യ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് പോലീസ് അറിയിച്ചത്. കണ്ണപുരത്തുവെച്ചാണ് ദിവ്യയെ പോലീസ് കസ്റ്റിഡിയില്‍ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം നീണ്ട പ്രാഥമിക ചോദ്യംചെയ്യലിനുശേഷം മൊഴി രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും പ്രതിഷേധങ്ങള്‍ക്കിടെയാണ് ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.


Share our post
Continue Reading

Kerala

രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു

Published

on

Share our post

മാനന്തവാടി: പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ


Share our post
Continue Reading

Kerala

ആഗോള ബാങ്കുകളുമായി മത്സരിക്കാൻ എസ്.ബി.ഐ; പുതിയ ബ്രാഞ്ചുകൾ ഉടനെ തുറക്കും

Published

on

Share our post

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അത് എത്തിക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ചല്ല ശ്രീനിവാസലു ഷെട്ടി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് പുതിയ ഉപഭോക്താക്കളെ സൃഷടിക്കാന്‍ ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിന്‍റെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 50,000 മുതല്‍ 60,000 വരെ സേവിംഗ്സ് അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ബാങ്കിന്‍റെ മൊബൈല്‍ ആപ്പിന് സാധിക്കും. പക്ഷെ നിക്ഷേപ സമാഹരണം നടത്തുന്നതിന് ശാഖകളുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങളിലെ കുറവ് വായ്പകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് തടസമാകുന്നുണ്ട്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകള്‍ അനുവദിക്കുന്നത് ബാങ്കിംഗ് മേഖലയില്‍ അപകട സാധ്യത കൂട്ടുന്നു.

രാജ്യത്തെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെല്‍ത്ത് മാനേജ്മെന്‍റ് സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നുണ്ട്. എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ് പിഎല്‍സി, ബാര്‍ക്ലേസ് പിഎല്‍സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി തുടങ്ങിയ ആഗോള ബാങ്കുകളുമായി മല്‍സരിക്കുന്നതിന്‍റെ ഭാഗമായാണ് എസ്ബിഐയുടെ നീക്കമെന്ന് ചല്ല ശ്രീനിവാസലു ഷെട്ടി പറഞ്ഞു. ഇതിന്‍റെ ഭാഗമായി എസ്ബിഐ ഏകദേശം 2,000 റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദിനേശ് ഖരയുടെ പിന്‍ഗാമിയായാണ് ചല്ല ശ്രീനിവാസലു ഷെട്ടി എസ്ബിഐ ചെയര്‍മാനായത്. അതിന് മുമ്പ്, ബാങ്കിന്‍റെ ഏറ്റവും മുതിര്‍ന്ന മാനേജിംഗ് ഡയറക്ടറായിരുന്നു ഷെട്ടി. 1988 ല്‍ പ്രൊബേഷണറി ഓഫീസറായാണ് അദ്ദേഹം എസ്ബിഐയില്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ – സ്ട്രെസ്ഡ് അസറ്റ്സ് റെസൊല്യൂഷന്‍ ഗ്രൂപ്പ്, ചീഫ് ജനറല്‍ മാനേജര്‍, കോര്‍പ്പറേറ്റ് അക്കൗണ്ട്സ് ഗ്രൂപ്പില്‍ ജനറല്‍ മാനേജര്‍, കൊമേഴ്സ്യല്‍ ബ്രാഞ്ചില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഇന്‍ഡോര്‍, എസ്ബിഐയിലെ വിപി & ഹെഡ് (സിന്‍ഡിക്കേഷന്‍സ്) എന്നിവയുള്‍പ്പെടെ സെറ്റി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala11 hours ago

ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

Kerala11 hours ago

രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു

Kerala11 hours ago

ആഗോള ബാങ്കുകളുമായി മത്സരിക്കാൻ എസ്.ബി.ഐ; പുതിയ ബ്രാഞ്ചുകൾ ഉടനെ തുറക്കും

Kerala12 hours ago

സംസ്ഥാനത്ത്‌ 12 മെഡിക്കൽ പി.ജി സീറ്റിന്‌ അനുമതി

Kerala12 hours ago

ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകി കബളിപ്പിച്ചു; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala13 hours ago

ആപ്പിളില്‍ നിന്ന് എട്ടു കോടി പാരിതോഷികം നേടാം; ചെയ്യേണ്ടത് വെറും ഹാക്കിങ്

Kerala13 hours ago

ഫിറ്റ്‌നസ് ഇല്ലാത്ത കോളേജ് ബസ് എം.വി.ഡി. പൊക്കി; കുട്ടികളെ വീട്ടിലെത്തിച്ചത് സര്‍ക്കാര്‍ വണ്ടിയില്‍

Kerala15 hours ago

50 പൈ​സ ബാ​ക്കി കൊ​ടു​ത്തി​ല്ല; ത​പാ​ൽ വ​കു​പ്പി​ന് പി​ഴ 10,000 രൂ​പ

Kerala15 hours ago

ഇന്ത്യൻ വിദ്യാർത്ഥികളുടേയും ഭക്ഷണം മുടങ്ങും, മുഖം തിരിച്ച് കാനഡയിലെ ഫുഡ് ബാങ്ക്

Breaking News16 hours ago

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യ കസ്റ്റഡിയിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!