പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Share our post

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.കേരളം, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂര്‍ അടക്കം 12 സംസ്ഥാനങ്ങളിലെ 29 ഒന്‍പതോളം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണമാണ് കണ്ടുകെട്ടിയത്. ഇവയില്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്.ഹവാലയിലൂടെയും, സംഭാവനയിലൂടെയും ലഭിച്ച പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് ഇഡി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളാണ് പണത്തിന്റെ പ്രധാന സ്രോതസെന്നും, മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!