Connect with us

India

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ; പുതിയ തീരുമാനം അറിയിച്ച് യു.എ.ഇ

Published

on

Share our post

അബുദാബി: ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി യുഎഇ. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.വ്യാഴാഴ്ചയാണ് ഐസിപി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വിസ നൽകും. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.യോഗ്യരായ ഇന്ത്യക്കാര്‍ക്ക് 60 ദിവസത്തെ വിസ 250 ദിര്‍ഹത്തിന് നല്‍കും. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വിസയ്ക്കുള്ള ഫീസ് 100 ദിർഹമാണ്. ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫിസ് 250 ദിർഹമാണ്. 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹമാണ് നിരക്ക്. പുതിയ തീരുമാനത്തിലൂടെ യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യുഎഇയിൽ സ്റ്റോപ്പ്‌ഓവർ ചെയ്യുന്നത് കൂടുതൽ എളുപ്പമാകും


Share our post

India

ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

Published

on

Share our post

ചെന്നൈ : ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഇനി മുതൽ ക്ഷേത്രങ്ങളിൽ റീൽസ് എടുക്കുവാൻ അനുവാദനില്ലെന്നും കോടതി വ്യക്തമാക്കി. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം. ദണ്ഡപാണി നിര്‍ദേശം നല്‍കി.


Share our post
Continue Reading

India

ആശ്വാസ വാർത്ത ! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; ഇത് കളിയല്ല, വേഗം ചെയ്തോളൂ

Published

on

Share our post

ദില്ലി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യു.ഐ.ഡി.എ.ഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി.


Share our post
Continue Reading

India

ബി.എസ്.എന്‍.എല്‍ 5ജി കൈയെത്തും ദൂരത്ത്; ഇതാ സന്തോഷ വാർത്ത

Published

on

Share our post

ദില്ലി: രാജ്യവ്യാപകമായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍ 4ജി വിന്യാസത്തിന്‍റെ പാതയിലാണ്. 2025 മെയ് മാസത്തോടെ ബി.എസ്.എന്‍.എല്‍ 4ജി പൂർത്തീകരണം ലക്ഷ്യം കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് ശേഷം എപ്പോഴായിരിക്കും 5ജിയിലേക്ക് ബി.എസ്.എന്‍.എല്‍ ചുവടുറപ്പിക്കുക. ബി.എസ്.എന്‍.എല്‍ 5ജിക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് വരുന്നത്. 5ജി നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബി.എസ്.എന്‍.എല്‍ പൂർത്തിയാക്കി എന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കുന്നത്. 2025 ജൂണോടെ ബി.എസ്.എന്‍.എല്‍ 5ജിയിലേക്ക് ഗിയർ മാറ്റുമെന്ന് അദേഹം പറഞ്ഞു. ‘അടുത്ത വർഷം ഏപ്രില്‍-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബി.എസ്.എന്‍.എല്‍ ടവറുകളാണ് ലക്ഷ്യം. ഇന്നലെ വരെ 38,300 4ജി സൈറ്റുകള്‍ പൂർത്തിയായി.

75000 ടവറുകള്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വർക്കിലാണ് ബി.എസ്.എന്‍.എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 2025 ജൂണോടെ ബി.എസ്.എന്‍.എല്‍ 5ജിയിലേക്ക് മാറ്റം. സ്വന്തം 5ജി ടെക്നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്’- എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ബി.എസ്.എന്‍.എല്‍ 4ജി പൂർത്തീകരണം വൈകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മന്ത്രി നല്‍കിയത്.

ശക്തമായ മത്സരം

നിലവില്‍ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡോഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ക്ക് ശക്തമായ മത്സരമാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ഈ മൂന്ന് കമ്പനികളും താരിഫ് നിരക്കുകള്‍ വർധിപ്പിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് ഉപഭോക്താക്കള്‍ ചേക്കേറുകയായിരുന്നു. ഇവരെ പിടിച്ചു നിർത്താന്‍ ആകർഷകമായ റീച്ചാർജ് പ്ലാനുകളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പമാണ് കമ്പനി 4ജി, 5ജി വിന്യാസത്തിലും ശ്രദ്ധയൂന്നുന്നത്.


Share our post
Continue Reading

KOLAYAD2 hours ago

കോളയാട് ടൗൺ സൗന്ദര്യവത്കരണം തുടങ്ങി

Kerala3 hours ago

എട്ടാം ക്ലാസില്‍ ഈ വര്‍ഷം സബ്ജക്‌ട് മിനിമം നടപ്പിലാക്കും-മന്ത്രി വി.ശിവൻകുട്ടി

India3 hours ago

ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala3 hours ago

മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Kerala3 hours ago

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

Kerala3 hours ago

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

Kannur3 hours ago

സ്ഥ​ല​മാ​റ്റ​ത്തി​നു ശ്ര​മി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. വി​ജ​യ​ൻ

Kerala4 hours ago

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

India4 hours ago

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ; പുതിയ തീരുമാനം അറിയിച്ച് യു.എ.ഇ

Kerala4 hours ago

ന്യൂനമര്‍ദത്തിന് സാധ്യത: ഇടിമിന്നലോടെയുള്ള മഴ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!