ഹർ ഘർ ജൽ പഞ്ചായത്ത്: കൂടുതൽ കണ്ണൂർ ജില്ലയിൽ

Share our post

കണ്ണൂർ: ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും ശുദ്ധജല കണക്‌ഷൻ നൽകിയ കൂടുതൽ പഞ്ചായത്തുകൾ കണ്ണൂരിൽ.ജില്ലയിലെ 22 പഞ്ചായത്തുകളെ കേന്ദ്ര സർക്കാർ ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ ശുദ്ധജല കണക്‌ഷൻ 43% വീടുകളിൽ നൽകി കഴിഞ്ഞു.കണ്ണൂരിലെ 4,33,842 ഗ്രാമീണ വീടുകളിൽ 80,423 വീടുകളിൽ മാത്രമേ ശുദ്ധജല കണക്‌ഷൻ ഉണ്ടായിരുന്നുള്ളൂ. ജലജീവൻ മിഷൻ 3,76,986 വീടുകളിലാണ് പുതിയ കണക്‌ഷൻ നൽകേണ്ടത്. ഇതിൽ 1,62,669 വീടുകളിൽ നൽകി കഴിഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!