Connect with us

Kerala

ഗൂഗിള്‍പേ അക്കൗണ്ടുള്ളവർക്ക് ‘ഓണ്‍ലൈന്‍ ജോലി’ നല്‍കി തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്

Published

on

Share our post

തിരുവനന്തപുരം: സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെ ‘ഓൺലൈൻ ജോലി’ നൽകി കുടുക്കാൻ തട്ടിപ്പുസംഘങ്ങൾ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്.തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകിയാൽ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരും (മണി മ്യൂൾ) കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണ് ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാർക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോൾ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയർന്ന കമ്മിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്.

‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകൾ ഉൾപ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാർക്ക് നൽകിയിട്ടുള്ളതിനാൽ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.അപേക്ഷിച്ചുകഴിഞ്ഞാൽ ഓൺലൈൻ ജോലിക്കായി തിരഞ്ഞെടുക്കും. ഡേറ്റാ എൻട്രി എന്നതൊക്കെയാകും സൂചിപ്പിക്കുക. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മിഷൻ കിട്ടുമെന്നതിനാൽ പലരും ഇത് ജോലിയായി സ്വീകരിക്കുകയാണ്.ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരം വാടക അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. ഏതാനും ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയവരെയും പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.


Share our post

Kerala

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Published

on

Share our post

പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.


Share our post
Continue Reading

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Published

on

Share our post

റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Published

on

Share our post

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

എക്‌സിലൂടെയാണ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാൽ ഫലം അറിയാന്‍ കഴിയും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


Share our post
Continue Reading

Kerala3 hours ago

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Kannur3 hours ago

‘പാഠ’മാണ് ഈ സ്‌കൂൾ

Kannur4 hours ago

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

PERAVOOR4 hours ago

ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ

Kannur4 hours ago

ജില്ലയിൽ അഞ്ച് ആയുഷ്‌ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം

Kerala4 hours ago

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Kerala4 hours ago

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Kerala5 hours ago

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

PERAVOOR5 hours ago

അനധികൃത നിയമനം ; പേരാവൂർ താലൂക്കാസ്പത്രി മുൻ സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala6 hours ago

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!