Connect with us

Kerala

റിലയൻസ്, മാരുതി സുസുക്കി, എൽ.ആൻഡ് ടി അടക്കമുള്ള കമ്പനികളിൽ 90,849 അവസരം

Published

on

Share our post

പി.എം ഇന്റേൺഷിപ് പദ്ധതിയിൽ ആദ്യ ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും pminternship.mca.gov.in വെബ്സൈറ്റ് സന്ദർശിക്കുക.193 കമ്പനികൾ 90,849 അവസരങ്ങൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്കുള്ള റജിസ്ട്രേഷൻ 25 വരെയാണ്. രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എൽ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇന്റേൺഷിപ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി.

പ്രായം: 21-24. പൂർണ സമയ വിദ്യാഭ്യാസമോ പൂർണ സമയ ജോലിയോ ചെയ്യുന്നവർ ആകരുത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ ചുരുക്ക പട്ടികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരഞ്ഞെടുക്കും. നവംബർ 8 മുതൽ 15 വരെ കമ്പനികളുടെ ഓഫർ ഓൺലൈനായി അംഗീകരിക്കാനുള്ള സമയമാണ്.ആദ്യ ഓഫർ താൽപര്യമില്ലെങ്കിൽ രണ്ട് ഓഫറുകൾ കൂടി ലഭിക്കും. 24 മേഖലകളിലാണ് അവസരങ്ങൾ. ഏറ്റവും അധികം ഓയിൽ, ഗ്യാസ്, ഊർജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്.


Share our post

Kerala

110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിൽ, , ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സംഘടന

Published

on

Share our post

ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയാണ് മുന്നിൽ. 23.4 കോടി പേരാണ് ഇന്ത്യയിൽ മുഴുപ്പട്ടിണിയിൽ കഴിയുന്നത്. പാക്കിസ്ഥാനിൽ 9.3 കോടി പേരും എത്യോപ്യയിൽ 8.6 കോടി പേരും നൈജീരിയയിൽ 7.4 കോടി പേരും കോംഗോയിൽ 6.6 കോടി പേരും അതിദാരിദ്ര്യത്തിലാണെന്നും യു.എൻ ഗ്ലോബൽ മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻ്റക്സ് വ്യക്തമാക്കുന്നു.

ആകെയുള്ള ദരിദ്ര ജനതയുടെ പാതിയും ഈ അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ തന്നെ 58 കോടി പേരും 18 വയസിൽ താഴെ പ്രായമുള്ളവരാണ്. അതേസമയം റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേക്കാൾ കൂടുതലായി 117 ദശലക്ഷം ജനത്തിന് വാസസ്ഥലമില്ല.

കൊടും പട്ടിണിയിൽ കഴിയുന്ന 40 ശതമാനം ജനങ്ങളും സംഘർഷ ബാധിത മേഖലകളിൽ കഴിയുന്നവരാണ്. 21.8 കോടി പേർ സജീവ യുദ്ധ മേഖലയിലും 33.5 കോടി പേർ സംഘർഷ ബാധിത മേഖലയിലും 375 പേർ പ്രശ്ന ബാധിത മേഖലയിലുമാണ് കവിയുന്നത്.

ഗാസയിൽ മാത്രം 83 ശതമാനം ജനങ്ങളും അഭയാർത്ഥികളാക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2010 മുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ സർവേയിൽ ഇതുവരെ 112 രാജ്യങ്ങളിൽ നിന്നുള്ള 630 കോടി മനുഷ്യരുടെ സാഹചര്യങ്ങളാണ് വിലയിരുത്തിയത്. വാസസ്ഥലം, ശൗചാലയം, വൈദ്യുതി, പാചക വാതകം, പോഷകാഹാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ അടക്കം വിലയിരുത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.


Share our post
Continue Reading

Kerala

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

Published

on

Share our post

കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവയുടെ ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു എസ്‌റ്റേറ്റുകളിലായി 1000 വീടുകള്‍ പണിയുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Published

on

Share our post

പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.


Share our post
Continue Reading

India34 mins ago

യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala39 mins ago

110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിൽ, , ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സംഘടന

PERAVOOR51 mins ago

പേരാവൂർ ബ്ലോക്കിലെ വിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കും

Kerala1 hour ago

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

India1 hour ago

വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മുതൽ നടപ്പാക്കും 

Kannur5 hours ago

പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്ത്

Kerala18 hours ago

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Kannur18 hours ago

‘പാഠ’മാണ് ഈ സ്‌കൂൾ

Kannur19 hours ago

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

PERAVOOR19 hours ago

ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!