Connect with us

Kannur

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം 14-ന്

Published

on

Share our post

കണ്ണൂർ:സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ മുന്നോടിയായി നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിക്കും.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 14-ന് വൈകിട്ട് മൂന്ന് മണിക്ക് നടാൽ വിജ്ഞാനദായനി വായനശാലയിലാണ് യോഗം.ബസ്ഉടമ സംഘം പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.കൂടാതെ, തോട്ടട നടാൽ ചാല എടക്കാട് വഴി സർവീസ് നടത്തുന്ന ബസ് ഉടമകളുടെയും തൊഴിലാളികളുടെയും യോഗം 19-ന് ഉച്ചക്ക് 2.30-ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിലും ചേരും.ദേശീയ പാത നിർമിക്കുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട നടാൽ എടക്കാട് വഴി സർവീസ് നടത്തുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ്‌ 22-മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.


Share our post

Kannur

11 വില്ലേജ് നോളജ് സെന്ററുകളും പ്രവർത്തനക്ഷമമാക്കും

Published

on

Share our post

കണ്ണൂർ: ധർമ്മടം, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ സ്ഥാപിച്ച 11 വില്ലേജ് നോളജ് സെന്റർ (വികെസി) കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനം. ധർമ്മടം മണ്ഡലത്തിലെ ധർമ്മടം, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂർ, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കുറ്റിയാട്ടൂർ, പരിയാരം ഗ്രാമപഞ്ചായത്തുകളിലുമാണ് വില്ലേജ് നോളജ് സെൻററുകൾ സ്ഥാപിച്ചിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ സെന്ററും ഓരോ വിഷയ മേഖലയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കും. ഇതോടൊപ്പം ജില്ലയെ സംബന്ധിച്ച് സമഗ്ര വിവരങ്ങളും ഈ സെന്ററുകളിൽ ലഭ്യമാക്കും.

വിവിധ വകുപ്പുകളും മിഷനുകളുമായും ഏകോപിപ്പിച്ചായിരിക്കും സെന്ററിന്റെ പ്രവർത്തനം. നോളജ് സെന്ററുകൾ മുഖേന ഒരേസമയം വകുപ്പുകൾക്കും പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കും. വികെസി കെട്ടിടങ്ങൾ സ്ഥാപിതമായ 11 തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്ന് സെന്ററിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി 10 ദിവസത്തിനകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.കൃഷി അധിഷ്ഠിത വിജ്ഞാന വ്യാപന കേന്ദ്രങ്ങളായിട്ടാണ് വില്ലേജ് നോളജ് സെന്ററുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഐ.ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കൃഷി ഉൾപ്പെടെയുള്ള ഉത്പാദന മേഖലയിൽ ഏർപ്പെടുന്ന പൊതുജനങ്ങൾക്കും വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 5.61 കോടി രൂപ ചെലവിലാണ് വില്ലേജ് നോളജ് സെന്ററുകൾ സ്ഥാപിച്ചത്.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, പ്രതിനിധികൾ, പ്ലാനിങ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കുടുംബ വഴക്ക്; കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

Published

on

Share our post

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആസ് പത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആസ് പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Kannur

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

Published

on

Share our post

പയ്യന്നൂർ:കത്തിനായി കാത്തിരുന്ന കാലം ഓർമയായെങ്കിലും തപാൽ ഓഫീസുകൾ ഇന്നും ജനത്തിന്‌ ഉപകാരമാണ്‌. കത്തുകളുടെ കൈമാറ്റത്തിനപ്പുറം പാർസലും ഇ –- സേവനങ്ങളും കുറഞ്ഞ ചെലവിൽ നടക്കുന്ന സേവന കേന്ദ്രം. എന്നാൽ ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രധാന തപാൽ കേന്ദ്രമായ പയ്യന്നൂർ ഓഫീസ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. നഗരത്തിലെ പ്രധാന റോഡരികിൽ സ്വന്തമായി 20 സെന്റ് സ്ഥലമുള്ള തപാൽ ഓഫീസ് വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരികയാണ്. 1991ൽ പൊന്നും വില കൊടുത്ത്‌ റെയിൽവെ സ്‌റ്റേഷൻ റോഡരികിൽ സ്വന്തമായി കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയിരുന്നു. കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതികളും തുടങ്ങി. മൊബൈൽ ഫോണുകളുടെയും മറ്റും വരവോടെ ജനങ്ങൾ തപാൽ വകുപ്പിന്റെ സേവനം പതിയെ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കെട്ടിടം നിർമിക്കാനുള്ള ശ്രമവും നിർത്തി.
ഇപ്പോൾ സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് ഓഫീസ്‌ പ്രവർത്തിക്കുന്നത്.

ഈ കെട്ടിടത്തിനുള്ള കരാർ ഈ മാസം അവസാനിക്കും. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇവിടുത്തെ ഓഫീസ് മാറ്റണമെന്നാണ്‌ ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം. ഇത് ഇവിടെത്തന്നെ നിലനിർത്താനും ശ്രമം നടക്കുന്നുണ്ട്. ഇവിടെ വാഹനം പാർക്കു ചെയ്യാൻ സൗകര്യമില്ല. പണിപ്പെട്ടാണ് ജീവനക്കാർ ഒന്നാംനിലയിലേക്ക് തപാൽ ഉരുപ്പടി എത്തിക്കുന്നത്. പ്രായമായവർക്കും അംഗപരിമിതർക്കും ഇവിടെയെത്താനും ബുദ്ധിമുട്ടുന്നു.
പയ്യന്നൂർ പോസ്‌റ്റ് ഓഫീസിനു കീഴിൽ 12 ബ്രാഞ്ചാണുള്ളത്. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെ ഉരുപ്പടികളുംഎത്തിക്കുന്നത് ഇവിടെയാണ്. ഒരു പോസ്‌റ്റ് മാസ്‌റ്ററും എട്ട് പോസ്‌റ്റൽ അസിസ്‌റ്റന്റുമാരും എട്ട് പോസ്‌റ്റ്മാന്മാരും മൂന്ന് മൾട്ടി ടാസ്‌ക് അംഗങ്ങളുമടക്കം 20 ജീവനക്കാർ ശ്വസംമുട്ടിയാണ് ഇവിടെ സേവനം നടത്തുന്നത്.

എസ്ബി, ആർഡി, എം.ഐ.എസ്, സീനിയർ സിറ്റിസൺ തുടങ്ങി അമ്പതിനായിരത്തിലധികം അക്കൗണ്ടുകളും ഇവിടെ കൈകാര്യം ചെയ്യുന്നു.തപാൽ വകുപ്പ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. ഈ ഘട്ടത്തിൽ പയ്യന്നൂരിലെ മുഖ്യ തപാൽ ഓഫീസിനായി സ്വന്തം ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കണമെന്നും അതുവരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കെട്ടിടങ്ങളിലേക്ക് പോസ്‌റ്റ് ഓഫീസിന്റെ പ്രവർത്തനം മാറ്റണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.


Share our post
Continue Reading

IRITTY4 hours ago

തിങ്കളാഴ്ച‌ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

Kerala4 hours ago

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതി, മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല

Kannur4 hours ago

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം 14-ന്

Kerala6 hours ago

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍

Kerala6 hours ago

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാൽ നിർമാണം

Kerala7 hours ago

അടവി, ​ഗവി വഴി പരുന്തുംപാറയിലേക്ക്: വൈബ് കിടു

Kerala7 hours ago

ഏഴാംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി, യുവാവ് പിടിയിൽ

KETTIYOOR8 hours ago

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

Kerala8 hours ago

പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കും

Kerala10 hours ago

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!