Connect with us

PERAVOOR

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Published

on

Share our post

പേരാവൂർ:കളിക്കളത്തിൽനിന്ന്‌ ഉപജീവനത്തിലേക്ക്‌ എളുപ്പവഴിയുണ്ടോ…? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ്‌ ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്‌. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക് ജോലിക്കുള്ള പരിശീലനവും നൽകി കായിക മത്സരപ്പരീക്ഷകളിൽ മികച്ച വിജയത്തിനുള്ള വഴിയൊരുക്കിയാണ്‌ മോർണിങ്‌ ഫൈറ്റേഴ്‌സ്‌ ജീവിതവഴി സുരക്ഷിതമാക്കുന്നത്‌.

റിട്ട. പൊലീസ്‌ ഇൻസ്പെക്ടറായ എം.സി കുട്ടിച്ചനാണ് മോർണിങ്‌ ഫൈറ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ. 2018മുതലിങ്ങോട്ട്‌ അയ്യായിരത്തിലേറെ കുട്ടികൾ ഇവിടെനിന്ന്‌ പരിശീലനംനേടി. ഇതരസംസ്ഥാനത്തുനിന്നും ലക്ഷദ്വീപിൽനിന്നും പരിശീലനത്തിനെത്തിയവരുമുണ്ട്‌. മിലിട്ടറി, പൊലീസ് സേനകളിലായി 650ലേറെപേർക്ക്‌ ഇതുവരെ ജോലി നേടാനായി. കേന്ദ്രസേനയിൽ നിരവധി തസ്‌തികകളിലും ഇവിടെനിന്ന്‌ പരിശീലനം ലഭിച്ചവർ നേരിട്ടെത്തി. സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ തസ്‌തികയിലും ഒരാളെത്തി. തികച്ചും സൗജന്യ പരിശീലനം നൽകുന്ന ഇവിടെ പാവപ്പെട്ടവർക്ക് സൗജന്യ താമസസൗകര്യവുമുണ്ട്.

75 പേരാണ്‌ താമസിച്ച്‌ പരിശീലിക്കുന്നത്‌. 12 മുതൽ 23 വയസുവരെയുള്ള മുന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളും രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയുമായി പരിശീലനം നേടുന്നു. പ്രളയദുരന്തത്തിലും വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലും സഹായവുമായി അക്കാദമിയുടെ ഭാഗമായി രൂപീകരിച്ച ദുരന്തനിവാരണസേന സജീവമായിരുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നൽകുന്ന ചിട്ടയായ പ്രവർത്തനങ്ങളാണ്‌ അക്കാദമിയുടെ വിജയമെന്ന്‌ എം.സി കുട്ടിച്ചൻ പറയുന്നു. നന്നായി പരിശീലിച്ചാൽ കൂടുതൽപേർക്ക്‌ ലക്ഷ്യപ്രാപ്തിയിലെത്താമെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.


Share our post

PERAVOOR

മണത്തണ – ഓടന്തോട് റോഡ് നവീകരണം ഉടൻ തുടങ്ങും

Published

on

Share our post

പേരാവൂർ : മണത്തണ – ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സണ്ണി ജോസഫ് എംഎൽഎ.യുടെ നേതൃത്വത്തിലാണ് റോഡ് ഡിവിഷനിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കിയത്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി ആളുകളെ വിളിച്ചുകൂട്ടി സ്ഥലമെടുപ്പ് നടത്തി അത്യാധുനിക നിലയിൽ റോഡ് നവീകരണം പൂർത്തിയാക്കാൻ ധാരണയായി. ഗുണഭോക്താക്കളുടെയും സ്ഥലം ലഭ്യമാക്കേണ്ടവരുടെയും ജനപ്രതിനിധികളുടെയും യോഗം മണത്തണയിൽ ചേരും. കണിച്ചാർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി. വി.രേഷ്മ, ടി.ബിജു, കെ. കെവിൻരാജ്, കെ. എം. പ്രിൻസി എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

വെള്ളർവള്ളിയിൽ കോൺഗ്രസ് കുടുംബ സംഗമം

Published

on

Share our post

പേരാവൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെള്ളർവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. വി.സിജോയ് അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്‌, ഷഫീർ ചെക്ക്യാട്ട്, സി.സുഭാഷ്, മജീദ് അരിപ്പയിൽ, സാജൻ ചെറിയാൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഇരിട്ടി മേഖല സമ്മേളനം

Published

on

Share our post

പേരാവൂർ : ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ(ബിഡിഎ)
ഇരിട്ടി മേഖല സമ്മേളനം പേരാവൂരിൽ ജില്ലാ പ്രസിഡൻ്റ് ഇ. കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷനായി. ഭാരവാഹികൾ: കെ. ആർ.രതീഷ്(പ്രസി.), വിനോദ് കുമാർ (വൈസ്. പ്രസി.), ഷിബു എബ്രഹാം ( സെക്ര.), കെ. കെ. ജയേഷ് (ജോ. സെക്ര.), സിനോജ് (ഖജാ.). എൻ. വി. മാത്യു (രക്ഷാ.).


Share our post
Continue Reading

Trending

error: Content is protected !!