Connect with us

PERAVOOR

വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ

Published

on

Share our post

പേരാവൂർ : വായന്നൂർ സ്കൂൾ ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി കുറുനരി ആളുകളെ ആക്രമിച്ചത്.
രാജൻ ദേവികൃപ, രാജൻ,കെ. ജിനേഷ്, രമേശൻ കുന്നിൻപുറത്ത്, ജിഷ്ണ ഞാലിൽ, ജയേഷ് കോമത്ത് എന്നിവർക്കാണ് മുഖത്തും കാലിനും കടിയേറ്റത് .നാല് പേരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലും രണ്ട് പേരെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് കുറുനരിക്കായി രാത്രി വൈകിയും തിരച്ചിൽ നടത്തുന്നുണ്ട്. പഞ്ചായത്ത് നേതൃത്വത്തിൽ ഉച്ചഭാഷണിയിൽ അനൗൺസ്‌ നടത്തി നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശവും നൽകി.


Share our post

PERAVOOR

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Published

on

Share our post

പേരാവൂർ:കളിക്കളത്തിൽനിന്ന്‌ ഉപജീവനത്തിലേക്ക്‌ എളുപ്പവഴിയുണ്ടോ…? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ്‌ ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്‌. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക് ജോലിക്കുള്ള പരിശീലനവും നൽകി കായിക മത്സരപ്പരീക്ഷകളിൽ മികച്ച വിജയത്തിനുള്ള വഴിയൊരുക്കിയാണ്‌ മോർണിങ്‌ ഫൈറ്റേഴ്‌സ്‌ ജീവിതവഴി സുരക്ഷിതമാക്കുന്നത്‌.

റിട്ട. പൊലീസ്‌ ഇൻസ്പെക്ടറായ എം.സി കുട്ടിച്ചനാണ് മോർണിങ്‌ ഫൈറ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ. 2018മുതലിങ്ങോട്ട്‌ അയ്യായിരത്തിലേറെ കുട്ടികൾ ഇവിടെനിന്ന്‌ പരിശീലനംനേടി. ഇതരസംസ്ഥാനത്തുനിന്നും ലക്ഷദ്വീപിൽനിന്നും പരിശീലനത്തിനെത്തിയവരുമുണ്ട്‌. മിലിട്ടറി, പൊലീസ് സേനകളിലായി 650ലേറെപേർക്ക്‌ ഇതുവരെ ജോലി നേടാനായി. കേന്ദ്രസേനയിൽ നിരവധി തസ്‌തികകളിലും ഇവിടെനിന്ന്‌ പരിശീലനം ലഭിച്ചവർ നേരിട്ടെത്തി. സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ തസ്‌തികയിലും ഒരാളെത്തി. തികച്ചും സൗജന്യ പരിശീലനം നൽകുന്ന ഇവിടെ പാവപ്പെട്ടവർക്ക് സൗജന്യ താമസസൗകര്യവുമുണ്ട്.

75 പേരാണ്‌ താമസിച്ച്‌ പരിശീലിക്കുന്നത്‌. 12 മുതൽ 23 വയസുവരെയുള്ള മുന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളും രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയുമായി പരിശീലനം നേടുന്നു. പ്രളയദുരന്തത്തിലും വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലും സഹായവുമായി അക്കാദമിയുടെ ഭാഗമായി രൂപീകരിച്ച ദുരന്തനിവാരണസേന സജീവമായിരുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നൽകുന്ന ചിട്ടയായ പ്രവർത്തനങ്ങളാണ്‌ അക്കാദമിയുടെ വിജയമെന്ന്‌ എം.സി കുട്ടിച്ചൻ പറയുന്നു. നന്നായി പരിശീലിച്ചാൽ കൂടുതൽപേർക്ക്‌ ലക്ഷ്യപ്രാപ്തിയിലെത്താമെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.


Share our post
Continue Reading

PERAVOOR

വയനാടിനും വിലങ്ങാടിനും തണലൊരുക്കാൻ കൊല്ലം ഷാഫിയുടെ പാട്ടുവണ്ടി നാളെ പേരാവൂരിൽ

Published

on

Share our post

പേരാവൂർ : വയനാട്, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ കൊല്ലം ഷാഫിയും കലാകാരന്മാരും പാട്ടുവണ്ടിയുമായി ബുധനാഴ്ച പേരാവൂരിലെത്തും.ഷാഫിയും സഹപ്രവർത്തകരും വയനാട് ദുരിതബാധിതർക്ക് ഒരുക്കുന്ന സ്നേഹവീട് നിർമാണത്തിന്റെ ധന സമാഹരണത്തിനാണ് പാട്ടുവണ്ടിയുമായി കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ പേരാവൂർ പഴയ ബസ് സ്റ്റാൻഡിലാണ് പാട്ടുവണ്ടിയുടെ പ്രോഗ്രാം നടക്കുക.


Share our post
Continue Reading

PERAVOOR

പേരാവൂർ താലൂക്കാസ്പത്രികെട്ടിട നിർമാണം വേഗത്തിലാക്കണം; സി.പി.എം

Published

on

Share our post

പേരാവൂർ :താലൂക്കാസ്പത്രിയുടെപുതിയ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം പേരാവൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് അറുതിവരുത്തണമെന്നും മാനന്തവാടി-മട്ടന്നൂർ വിമാനത്താവളം റോഡിന്റെ നിർമാണം ഉടനാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റിയംഗം വി .കെ. സനോജ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനവും എ .ശ്രീധരൻ ദിനാചരണവും ജില്ലാ സെക്രട്ടറിയേറ്റംഗം പി .വി .ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ. സി. സനിൽകുമാർ അധ്യക്ഷനായി.

ഏരിയ സെക്രട്ടറി അഡ്വ. എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദേശവാസിയും സിനിമ സംവിധായകനും അഭിനേതാവുമായ ഡോ. അമർ രാമചന്ദ്രനെ ആദരിച്ചു. വി.ജി.പദ്മനാഭൻ, കെ .ശശീന്ദ്രൻ, ജിജി ജോയ്, വി .ബാബു, പി .എസ് .രജീഷ് എന്നിവർ സംസാരിച്ചു. പേരാവൂർ ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു.15 അംഗ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. സി .സനിൽകുമാറിനെ തിരഞ്ഞെടുത്തു.മറ്റംഗങ്ങൾ: കെ.എ രജീഷ്, പി .വി .ജോയി, കെ .ജെ .ജോയിക്കുട്ടി, പ്രീതി ലത, നിഷ ബാലകൃഷ്ണൻ, കെ. പ്രഭാകരൻ, പി .എസ് .രജീഷ്, വി. ബാബു, സി .സനീഷ്, എം .രാജീവൻ, ടി .രഗിലാഷ്, കെ.പി അബ്ദുൾ റഷീദ്, ടി .കെ .യൂനുസ്, വി. കെ. ഉണ്ണികൃഷ്ണൻ.


Share our post
Continue Reading

Kerala1 hour ago

സ്‌കൂട്ടറിൽ ലോറിയിടിച്ച് തെറിച്ചു വീണ യാത്രക്കാരന്‍ അതേ ലോറി കയറി മരിച്ചു

Kerala1 hour ago

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Kerala2 hours ago

നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Kannur2 hours ago

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

PERAVOOR2 hours ago

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Kerala3 hours ago

ഒറ്റയാനെ കണ്ടെത്തൂ ,ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

Kerala3 hours ago

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ, ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കർണാടക സ്വദേശി

Kerala3 hours ago

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

Kerala4 hours ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Kannur4 hours ago

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!