Connect with us

India

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

Published

on

Share our post

ന്യൂഡൽഹി : സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി. ‘തിരുചിട്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ പാട്ടിന്റെ സംവിധാനത്തിനായിരുന്നു ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്.വെള്ളിയാഴ്‌ചയാണ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതോടൊപ്പം ഒക്‌ടോബർ എട്ടിന്‌ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള ഷൈഖ് ജാനി ബാഷയുടെ ക്ഷണം പിൻവലിക്കുകയും ചെയ്തു.

ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയതിന്‌ പിന്നാലെയാണ്‌ ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അവാർഡ്‌ റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്‌.സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് ജാനി മാസ്റ്ററെ അറസ്റ്റ്‌ ചെയ്യുന്നത്‌. ഒളിവിലായിരുന്ന ഇയാളെ ​ഗോവയിൽ വെച്ച്‌ സെ്‌തംബർ 19ന്‌ സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈം​ഗിക പീഡനാരോപണവുമായി രം​ഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പൊലീസ് പോക്സോ കേസ് ചുമത്തി.


Share our post

India

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Published

on

Share our post

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബര്‍ 26 മുതൽ ഒക്ടോബര്‍ 2 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ 22,094 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 13,731 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് 4,873 തൊഴിൽനിയമ ലംഘനം നടത്തിയതിന് 3,490 പേരാണ് അറസ്റ്റിലായത് രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,337 പേർ അറസ്റ്റിലായി. ഇവരിൽ 44 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്.

37 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. നിയമലംഘകര്‍ക്ക് അഭയം കൊടുക്കുകയും ഇവരെ രാജ്യം വിടാന്‍ സഹായിക്കുകയും ചെയ്ത 23 പേര്‍ അറസ്റ്റിലായി. മൊത്തം 6,683 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,461 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷ ൻ പൂർത്തിയാക്കാൻ വേണ്ടിയും റഫർ ചെയ്തു. പിടിയിലായവരിൽ 10,943 പേരെ നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.


Share our post
Continue Reading

India

വിവാഹമോചന ഗ്രാമം; സെക്സ്‌ ടൂറിസത്തിനായി സ്‌ത്രീകളെ താൽകാലിക വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ സ്ഥലം

Published

on

Share our post

ഇന്തോനേഷ്യ: വിനോദസഞ്ചാരികളുടെ ആനന്ദത്തിന്‌ വേണ്ടി താൽകാലിക വിവാഹങ്ങളിൽ ഏർപ്പെടുന്ന ഒരു ഗ്രാമം.
ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലാണ്‌ യുവതികളെ താൽകാലിക വിവാഹമെന്ന പേരിൽ സെക്സ് ടൂറിസത്തിനായി ഉപയോഗിക്കുന്നത്‌.പ്രാദേശവാസികളായ സ്ത്രീകൾക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജൻസികൾ വരെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ സൗത്ത്‌ ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്.ദരിദ്രരായ യുവതികളാണ്‌ ഇതിന്‌ ഇരയാക്കപ്പെടുന്നത്‌. പശ്ചിമ ഏഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ഹ്രസ്വകാല വിവാഹത്തിൽ ഏർപ്പെടാൻ ഇർ നിർബന്ധിക്കപ്പെടുന്നു. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പാങ്കോക്കിലാണ്‌ ഈ കല്യാണം വ്യാപകമായി ഉള്ളത്‌. ഇതുവഴി നിരവധി സ്‌ത്രീകളാണ്‌ ചൂഷണം ചെയ്യപ്പെടുന്നത്‌. വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം കൂടുതലായതിനാൽ പാങ്കോക്കിനെ ഇപ്പോൾ വിവാഹമോചന ഗ്രാമം എന്നാണ് വിളിക്കുന്നത്‌.ഇരുവരും സമ്മതിച്ചുകഴിഞ്ഞാൽ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും, അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധുവില നൽകുന്നു. പകരമായി, പുരുഷന്‌ സ്ത്രീ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ ചെയ്യണം.

വിനോദസഞ്ചാരികൾ തിരിച്ചു പോകുമ്പോൾ, വിവാഹ ബന്ധം വേർപെടുത്തും.ഓരോ യുവതിയും പതിനഞ്ചും ഇരുപതും വിനോദസഞ്ചാരികളെയാണ്‌ വിവാഹം ചെയ്യുന്നത്‌. താൻ 15 തവണ വിനോദസഞ്ചാരികളുമായി വിവാഹത്തിലേർപ്പെട്ടിട്ടുണ്ടെന്ന്‌ ഒരു ഇന്തോനേഷ്യൻ യുവതി സൗത്ത്‌ ചൈന മോണിങ് പോസ്റ്റിനോട്‌ പറഞ്ഞു.അവൾ ആദ്യം വിവാഹം കഴിച്ചത്‌ 50 വയസ്സുള്ള സൗദി അറേബ്യക്കാരനെയായിരുന്നു. വധുവിലയായി $850 (71,412 രൂപ) നൽകി, എന്നാൽ ഏജന്റുമാരും ഉദ്യോഗസ്ഥരും അവരുടെ വിഹിതം കൈക്കലാക്കിയ ശേഷം അവൾക്ക് പകുതി പൈസ മാത്രമാണ് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ആ മനുഷ്യൻ നാട്ടിലേക്ക് പോയി, അവർ വിവാഹമോചിതരായി. ഒരു വിവാഹത്തിലൂടെ $300-നും $500-നും ഇടയിൽ രൂപ സമ്പാദിക്കുന്നുണ്ടെന്ന്‌ അവൾ പറഞ്ഞു. നിസ എന്ന സ്‌ത്രീ 20 താൽക്കാലിക വിവാഹങ്ങളാണ്‌ ചെയ്യേണ്ടി വന്നത്‌.ദരിദ്രരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും സെക്‌സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള സംരക്ഷണമില്ലായ്മയെക്കുറിച്ചുമാണ്‌ ഇത്തരം വിവാഹരീതികൾ ആശങ്ക ഉയർത്തുന്നത്‌. ദാരിദ്ര്യത്തിൽ വലയുന്ന മനുഷ്യരെ മുതലെടുത്ത് ഇതുവഴി മനുഷ്യക്കടത്ത്‌ പോലുള്ള ചൂഷണങ്ങൾ ധാരാളമായി നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.


Share our post
Continue Reading

India

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: 2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം

Published

on

Share our post

ന്യൂഡല്‍ഹി: 2014-നുമുന്‍പ് ഓപ്ഷന്‍നല്‍കാതെ വിരമിച്ചു എന്ന കാരണത്താല്‍ ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് പ്രതീക്ഷയേകി പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പളത്തില്‍നിന്ന് അധികവിഹിതം പിടിക്കാനുള്ള അനുമതി (ഓപ്ഷന്‍) നല്‍കിയത് വിരമിച്ചശേഷമാണ് എന്ന കാരണത്താല്‍മാത്രം ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.ഇതോടെ, സമാനസാഹചര്യം നേരിടുന്നവര്‍ക്ക് നിയമപോരാട്ടം നടത്താന്‍ ഉത്തരവിന്റെ പിന്‍ബലംകൂടിയായി. ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നതിന് കട്ട് ഓഫ് തീയതിയില്ലെന്ന് 2016-ല്‍ ആര്‍.സി. ഗുപ്ത കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, 2014-ല്‍ കേന്ദ്രം കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാന്‍ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 6500-ല്‍നിന്ന് 15,000 രൂപയാക്കി. ഇതോടൊപ്പം നിലവില്‍ 6500-നു മുകളില്‍ വിഹിതം നല്‍കിയിരുന്നവര്‍ക്ക് 15,000 രൂപയ്ക്കു മുകളിലാക്കാനുള്ള ഓപ്ഷന്‍ നല്‍കാന്‍ സമയപരിധി നിശ്ചയിച്ചു.

2014-ലെ പദ്ധതി കേരള ഹൈക്കോടതി 2018-ല്‍ റദ്ദാക്കുകയും അതിനെതിരായ അപ്പീല്‍ സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ, ആ പേരുപറഞ്ഞ് ഓപ്ഷന്‍ സ്വീകരിക്കുന്നത് ഇ.പി.എഫ്.ഒ. നിര്‍ത്തിവെച്ചിരുന്നു.ഇതോടെ, ആര്‍.സി. ഗുപ്ത കേസിലെ വിധിയുടെ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിവന്നു. പിന്നീട് 2022 നവംബര്‍ നാലിന് ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ സുപ്രീംകോടതി സുപ്രധാനവിധിയിലൂടെ അവസരമൊരുക്കിയെങ്കിലും അതിന്റെ ആനുകൂല്യം പുതിയ പദ്ധതി നിലവില്‍വന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് വിരമിച്ചവര്‍ക്ക് നല്‍കിയില്ല.

അവസരമൊരുങ്ങി

സുപ്രീംകോടതിയുടെ 2022-ലെ വിധി ചൂണ്ടിക്കാട്ടി, ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍പോലും ഇ.പി.എഫ്.ഒ.യില്‍നിന്ന് നോട്ടീസും പ്രതികൂലനടപടികളും നേരിടുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ് 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് പ്രതീക്ഷയാകുന്നത്.ഹരിയാണയിലെ മഹേന്ദ്രഗഢ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 2014-നുമുന്‍പ് വിരമിച്ച 37 ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍, 2014-നുമുന്‍പ് വിരമിച്ചവര്‍ക്ക് അന്നത്തെ മേല്‍പ്പരിധിയായ 6500 രൂപയെക്കാള്‍ കൂടുതലായിവാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിഹിതമടയ്ക്കാനായി ഓപ്ഷന്‍ നല്‍കാനാകും. അതുവഴി, യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷനും നേടാം.

വെല്ലുവിളികള്‍

പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷനല്‍കുന്നുണ്ടെങ്കിലും ഇത് കേന്ദ്രവും ഇ.പി.എഫ്.ഒ.യും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ സാധ്യതയേറെയാണ്.അങ്ങനെവന്നാല്‍ 2022 നവംബര്‍ നാലിന്റെ സുപ്രീംകോടതി വിധിയെ എങ്ങനെയാകും വ്യാഖ്യാനിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും തീരുമാനം. ആര്‍.സി. ഗുപ്ത വിധിയെ 2022-ലെ വിധിയില്‍ സുപ്രീംകോടതി തള്ളിയിട്ടില്ലെന്നതാണ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.


Share our post
Continue Reading

India4 hours ago

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

KETTIYOOR4 hours ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur4 hours ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY4 hours ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Kerala4 hours ago

പകർച്ചവ്യാധി: എല്ലാ ജില്ലയിലും സംയോജിത പരിശോധന

Kerala5 hours ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India5 hours ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala6 hours ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala6 hours ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala6 hours ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!