Connect with us

Kerala

എസ്.എം.എസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒ.ടി.ടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

Published

on

Share our post

ദില്ലി: എസ്എംഎസുകൾക്കൊപ്പം ഇനി സുരക്ഷിത ലിങ്കുകൾ മാത്രം മതിയെന്ന നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വൈറ്റ്‌ലിസ്റ്റ് ചെയ്ത യു.ആർ.എൽ, എ.പി.കെ.എസ്, ഒ.ടി.ടി ലിങ്കുകൾ മാത്രമേ എസ്എംഎസിൽ അയക്കാവൂ എന്നാണ് സേവനദാതാക്കൾക്ക് ട്രായ് നല്‍കിയ നിർദേശത്തിൽ പറയുന്നത്. ലിങ്കുകൾ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ മെസേജുകൾ കൈമാറില്ലെന്നും ഒക്ടോബർ ഒന്നിനകം ഇത് നടപ്പാക്കുമെന്നും ട്രായ് പറയുന്നു. യു.ആർ.എലുകൾ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ മെസേജുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശത്തിലുള്ളത്. 70,000-ലധികം ലിങ്കുകൾ വൈറ്റ്‌ലിസ്റ്റ് ചെയ്തുകൊണ്ട് 3,000-ലധികം രജിസ്റ്റേഡ് സെൻഡർമാരാണ് ഈ നിർദേശം പാലിച്ചിട്ടുള്ളത്. സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദോഷകരമായ ലിങ്കുകൾ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയുമാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യം.

നേരത്തെ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന വ്യവസ്ഥ ട്രായ് അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം സേവനങ്ങളുടെ ഗുണനിലവാരമാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് വിജ്ഞാപനവും പുറത്തിറക്കി. ട്രായിയുടെ പുതിയ വ്യവസ്ഥകളനുസരിച്ച് ജില്ലാതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത് നല്‍കാൻ കമ്പനി ബാധ്യസ്ഥരുമാണ്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരുലക്ഷമാക്കിയും ട്രായി ഉയർത്തി.മാനദണ്ഡങ്ങളുടെ ലംഘനം അനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ വിവിധ ഗ്രേഡുകളിലായാണ് പിഴ ഈടാക്കുക. മുൻപ് സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്‍ഡ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയവ അവതരിപ്പിച്ചിരിക്കുന്നത്.ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാലും ആ ദിവസത്തെ തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യേണ്ടി വരും. 2025 മുതലാണ് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങുക. ചുരുക്കി പറഞ്ഞാൽ 12 മണിക്കൂറിൽ കൂടുതലായി ഉപഭോക്താവിന് സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി കൂടി ഒരാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ചെയ്യും.


Share our post

Kerala

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Published

on

Share our post

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി, വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ

ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറിസയൻസസ്, അനസ്തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.

* കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷം. ബി.എസ്‌സി. നഴ്‌സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും.

* ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.

* നഴ്‌സിങ്ങിന് 94-ഉം (ആൺകുട്ടികൾ-ഒൻപത്, പെൺകുട്ടികൾ -85), 11 അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്കായി മൊത്തം 87-ഉം സീറ്റുണ്ട്.

* അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരി നിവാസികൾക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണംപാലിച്ചായിരിക്കും പ്രവേശനം.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യു.ആർ., ഇ.ഡബ്ല്യു.എസ്. വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).31.12.2024-ന് 17 വയസ്സ് പൂർത്തിയാകണം (1.1.2008-നോ മുൻപോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.നീറ്റ് യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2024 യോഗ്യത നേടണം.

അപേക്ഷ

പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ jipmer.edu.in/announcement/ ലെ ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യു.ജി. 2024 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹതനേടുന്നവരുടെ പട്ടിക നവംബർ എട്ടിനകം പ്രസിദ്ധപ്പെടുത്തും.നേരിട്ടുനടത്തുന്ന കൗൺസലിങ്, പ്രവേശനം എന്നിവയുടെ തീയതി പിന്നീട് വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും. വ്യക്തിപരമായ അറിയിപ്പ് അയക്കുന്നതല്ല. ക്ലാസുകൾ നവംബർ 25-ന് തുടങ്ങും.

സീറ്റ് ഉപേക്ഷിച്ചാൽ പിഴ

ആദ്യ കൗൺസലിങ്ങിൽ സീറ്റ് സ്വീകരിച്ചശേഷം അന്തിമ കൗൺസലിങ്ങിനു മുൻപ്‌ സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി 10,000 രൂപ അടയ്ക്കണം.ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ 25,000 രൂപയും രണ്ടാം അക്കാദമിക് വർഷം മുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച തുക ആർക്കും തിരികെലഭിക്കില്ല.

അക്കാദമിക് ഫീ

പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപ. മറ്റു ഫീസുകൾ: അഡ്മിഷൻ ഫീ-2500 രൂപ, ഐഡന്റിറ്റി കാർഡ്-150 രൂപ, കോഷൻഡിപ്പോസിറ്റ്-3000 രൂപ (എല്ലാം ഒറ്റത്തവണ); ജിപ്മർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫീ-1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ-2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ-60 രൂപ, സ്റ്റുഡന്റ് ഇൻഫർമേഷൻ ഡീറ്റെയിൽസ്-1500 രൂപ (എല്ലാം പ്രതിവർഷം). നീറ്റ് യു.ജി. 2024 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


Share our post
Continue Reading

Kerala

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Published

on

Share our post

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് സ്വദേശി ഷാഹുൽഹമീദിനെയാണ് 400 ഗ്രാം ഹാഷിഷുമായി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ കീഴിലുള്ള DANSAF സ്‌ക്വാഡും ടൗൺ പോലീസും സംയുക്തമായി പിടികൂടിയത്.കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ച് പ്രതിയെ പിടികൂടിയത്.ഉത്തരേന്ത്യയിൽ നിന്നും ട്രെയിൻമാർഗ്ഗം കേരളത്തിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുൽ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.


Share our post
Continue Reading

Kerala

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Published

on

Share our post

തിരുവനന്തപുരം: മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ.കെ വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മസ്റ്ററിംഗ് പൂർത്തിയാക്കിയത്

19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)

1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.


Share our post
Continue Reading

Kerala1 hour ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala1 hour ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala1 hour ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala2 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur2 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Kannur4 hours ago

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Kannur4 hours ago

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Kannur4 hours ago

അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Breaking News4 hours ago

തിരുവോണം ബമ്പർ; ഇതാണ് ആ ഭാ​ഗ്യനമ്പർ TG-434222, ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Kannur6 hours ago

കണ്ണൂരിൽ സി.ബി.ഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!