Kerala
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ, സ്വയംചികിത്സ അപകടം

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ. ഈ സമയത്ത് 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും കൂടുതൽപ്പേർ മരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 18 പേർ. 80 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12 പേർ, മലപ്പുറത്ത് 10, തിരുവനന്തപുരത്തും തൃശ്ശൂരിലും ഒൻപതുപേർ വീതവും മരിച്ചു. എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 128 പേർക്കാണിവിടെ രോഗം ബാധിച്ചത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന കുറച്ച് മലിനജലത്തിൽനിന്നുപോലും എലിപ്പനിവരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്. “മഴ ഒഴിയുന്ന സാഹചര്യത്തിലാണ് എലിപ്പനി സാധാരണ കൂടുന്നത് ” -കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആർ.എം.ഒ.യുമായ ഡോ.ഇ. ഡാനിഷ് പറയുന്നു.
ലക്ഷണങ്ങൾ, സാധ്യതകൾ
- ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
- കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം
- എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
- മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്
- വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു
പ്രതിരോധ മാർഗങ്ങൾ
- മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക
- പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
- കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക
- ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക
- കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ)
- ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക
- മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം
- ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
- ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട് ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ് ആഴ്ച വരെ നൽകണം.
- രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.
Kerala
ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.
Kerala
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
Kerala
വനിത സി.പി.ഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്. 2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്