Connect with us

Kannur

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഇ ഹെൽത്ത് പദ്ധതി വരുന്നു; ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

Published

on

Share our post

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർ.എം.ഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേനയാണ് അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആസ്പതികളിലേക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും. ഇ ഹെൽത്ത് ഉള്ള എല്ലാ ആസ്പത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.ഇ-ഹെൽത്ത് പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ എല്ലാ സർക്കാർ ആസ്പത്രികളേയും ഒറ്റ നെറ്റ് വർക്കിന്റെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ, രോഗികൾക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടു നടക്കേണ്ടിവരില്ല.ടെസ്റ്റുകൾ ആവർത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിർണയം മുതൽ ചികിത്സ നൽകൽ വരെ ഇതു വേഗത്തിലാക്കും. ഇതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആസ്പത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോൾ ഇ ഹെൽത്തിന്റെ ട്രയൽ ഇപ്പോൾ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Share our post

Kannur

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല)സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).


Share our post
Continue Reading

Kannur

റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്ക് ധനസഹായത്തിനായി റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലില്‍ 2024, സെപ്തംബർ 23 മുതല്‍ 2024 നവംബർ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം കൃഷിചെയ്ത സ്ഥലത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാർ കോപ്പി, ആധാർ ലിങ്കു ചെയ്ത ബാങ്ക് അക്കൗണ്ട് കോപ്പി, തൈകള്‍ വാങ്ങിയ ബില്ല്, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വയം തയാറാക്കിയ പ്ലാൻ എന്നിവ അപ്‌ലോഡ് ചെയ്യണം. പത്തു ഏക്കർ വരെ റബർ കൃഷിയുള്ളവർക്ക് അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. E-mail Id:rotba@rubberboard.org.in


Share our post
Continue Reading

Kannur

സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു

Published

on

Share our post

കണ്ണൂർ : സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം ജില്ലയിൽ കൂടുന്നു.വാട്സാപ് വഴി ഷെയർ ട്രേഡിങ് ചെയ്ത മയ്യിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.7 ലക്ഷം രൂപ.പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വെള്ളൂർ കാറമേലിലെ യുവതിയിൽ നിന്ന് 12.55 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.പാർട് ടൈം ജോലി ലഭിക്കുമെന്ന് വാ‍ട്സാപ്പിൽ മെസേജ് കണ്ട് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച കണ്ണൂർ സിറ്റി സ്വദേശിക്ക് നഷ്ടമായത് 2.93 ലക്ഷം രൂപയായിരുന്നു.ഓ‍ൺലൈൻ വഴി മരുന്നിന് ഓർഡർ നൽകിയ വ്യാപാരിയെ പറ്റിച്ച് തട്ടിപ്പുകാർ സ്വന്തമാക്കിയത് 1.35 ലക്ഷം രൂപ.വീടും സ്ഥലവും വാങ്ങാൻ ലോൺ ലഭിക്കുമെന്നും തവണകളായി അടച്ചാൽ മതിയെന്നും ഫെയ്സ് ബുക്കിൽ പരസ്യം കണ്ട് പണം നിക്ഷേപിച്ച കതിരൂർ സ്വദേശിക്ക് നഷ്ടമായത് 1.11 ലക്ഷം രൂപ.പള്ളിക്കുന്ന് സ്വദേശിനിക്ക് 47,201 രൂപയും മട്ടന്നൂർ സ്വദേശിക്ക് 40,600 രൂപയും നഷ്ടമായി.ഓൺലൈൻ തട്ടിപ്പിൽ പെട്ടാൽ വിളിക്കാം: 1930. പരാതി റജിസ്റ്റർ ചെയ്യാൻ: www.cybercrime.gov.in


Share our post
Continue Reading

Kerala38 mins ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Kerala1 hour ago

കെ.എസ്.ആർ.ടി.സി: ലാഭത്തിലോടി 73 ഡിപ്പോകൾ

KETTIYOOR1 hour ago

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Kannur2 hours ago

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

MUZHAKUNNU3 hours ago

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഭാഗവത നവാഹ യഞ്ജം 22ന് തുടങ്ങും

Kerala4 hours ago

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

Kannur4 hours ago

റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kannur5 hours ago

സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു

Kannur5 hours ago

വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

Kerala5 hours ago

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!